നമ്മുടെ ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവർത്തിക്കുന്നത് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ചാണ്. എന്നാൽ നമ്മുടെ ഹൃദയം അങ്ങനെയല്ലത്രെ. ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണെന്നാണ് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനം പറയുന്നത്.

ഹൃദയത്തിന്റെ നാഡീവ്യൂഹം ഒരു റിലേ സിസ്റ്റമായി മാത്രമാണ് കണക്കാക്കിയിരുന്നത്. തലച്ചോറ് കൈമാറുന്ന സിഗ്നലുകള്‍ അനുസരിച്ചാണ് ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതുമെന്നാണ് കരുതിവന്നിരുന്നത്. എന്നാൽ നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ​ഹൃദയത്തിന്റെ നാഡീവ്യൂഹം സ്വതന്ത്രമാണെന്ന് കണ്ടെത്തിയതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഹൃദയത്തിന്റെ ആന്തരിക നാഡീവ്യവസ്ഥ ഇന്‍ട്രാ കാര്‍ഡിയാക് നാഡീവ്യൂഹം എന്നാണ് ​അറിയപ്പെടുന്നത്. ഇവയ്ക്ക് സ്വന്തമായി ഹൃദയമിടിപ്പ് സൃഷ്ടിക്കാനും തലച്ചോറിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം സ്വയം നിയന്ത്രിക്കാനും കഴിയും. ‘ഹൃദയത്തിന് സ്വന്തമായൊരു തലച്ചോറുള്ള പോലെയാണ്’- എന്നാണ് ​ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ ഭാഗങ്ങളും മസ്തിഷ്‌കം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നില്ലെന്നും ​ഗവേഷർ പറയുന്നു.

ഘടനയിലും പ്രവർത്തനത്തിലും മനുഷ്യ ഹൃദയത്തോട് സാമ്യമുള്ള സീബ്രാഫിഷിലാണ് ​ഗവേഷകർ പരീക്ഷണം നടത്തിയത്. ഹൃദയത്തിന്റെ പേസ്‌മേക്കറായി പ്രവര്‍ത്തിക്കുന്ന സിനോആട്രിയല്‍ പ്ലെക്‌സസ് (എസ്.എ.പി) എന്ന ഹൃദയത്തിന്റെ പ്രധാന ഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ വൈവിധ്യമാര്‍ന്ന ന്യൂറോണുകളും കണ്ടെത്തി. ഈ ന്യൂറോണുകള്‍ അസറ്റൈല്‍കോളിന്‍, ഗ്ലൂട്ടാമേറ്റ്, സെറോടോണിന്‍ തുടങ്ങിയ വിവിധ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്നും പഠനം പറയുന്നു. ഇത് താളാത്മകമായ വൈദ്യുത പാറ്റേണുകള്‍ സൃഷ്ടിക്കുന്നു.

നടത്തം, ശ്വസനം തുടങ്ങിയ ചലനങ്ങളെ മസ്തിഷ്‌കവും സുഷ്മനാ നാഡിയും എങ്ങനെ നിയന്ത്രിക്കുകയും ഏകാപിപ്പിക്കുകയും ചെയ്യുന്നു അതിന് സമാനമാണിതും. ഇത് ഹൃദയത്തിന്റെ നാഡീവ്യൂഹം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ നിഷ്‌ക്രിയമായി പിന്തുടരുകയല്ലെന്നും ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നതില്‍ സ്വന്തമായി പ്രവർത്തിക്കുന്നതിന്റെ സൂചനയാണെന്നും ​ഗവേഷകർ പറഞ്ഞു. ഹൃദയാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് ഈ കണ്ടെത്തല്‍ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

12 ആയുര്‍വേദ, ഹോമിയോഡിസ്‌പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

12 ആയുര്‍വേദ, ഹോമിയോഡിസ്‌പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

കൊ​ച്ചി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ലെ​യും ഹോ​മി​യോ​പ​തി വ​കു​പ്പി​ലെ​യും ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളാ​യ 12 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ക്ക് എ​ന്‍എ.​ബി.​എ​ച്ച്. അം​ഗീ​കാ​രം ല​ഭ്യ​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി. നാ​ഷ​ണ​ല്‍ ആ​യു​ഷ്

മഞ്ഞപ്പിത്തത്തിന്​ പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ ദി​നേ​ന ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വി​ടെ നാ​ലു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍