ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുമുണ്ട്. ഊർജം നിലനിർത്തുന്നതിനോടൊപ്പം കാപ്പി ആയുസ്സ് കൂട്ടിയാലോ? പോർച്ചുഗലിലെ കോയിംബ്ര സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ്സ് കൂട്ടുമെന്ന് കണ്ടെത്തിയത്.

യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലെ 85 ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ 1.84 വർഷം വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച് ആരോഗ്യകരമാകുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഗവേഷണമനുസരിച്ച് സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് പേശി, ഹൃദയ, മാനസിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ദൃഢപ്പെടുമെന്നും ഹൃദയ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, അർബുദങ്ങൾ, പ്രമേഹം, ഡിമെൻഷ്യ, വിഷാദം, എന്നിവയുൾപ്പെടെയുള്ള വാർദ്ധക്യ സംബന്ധമായ രോഗങ്ങളുടെ വ്യാപ്തി കുറക്കുമെന്നും പഠനം പറയുന്നു.

കാപ്പി കുടിക്കുന്നത് ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറക്കുകയും ചെയ്യുന്നു. ഇതിന് പുറമേ 20 ശതമാനം ടൈപ്പ് 2 പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും 30 ശതമാനം വാതരോഗങ്ങളെ പ്രതിരോധിക്കാനും അഞ്ച് ശതമാനം ഹൃദ്രോഗത്തെ ചെറുക്കാനും കാപ്പി സഹായിക്കുന്നു. ഗര്‍ഭിണികള്‍ കാപ്പി കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

കാപ്പിയിൽ നിരവധി ആന്റി ഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ കാപ്പി കുടിക്കുന്നത് കരളിലെയും ഗർഭാശയത്തിലെയും അർബുദസാധ്യത കുറക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നവർക്ക് കാപ്പികുടിയും ശീലമാക്കാവുന്നതാണ്.

ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസേന കഴിക്കാവുന്ന കഫീന്റെ അളവ് പരമാവധി 400 മില്ലിഗ്രാം ആണ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് 95 മില്ലിഗ്രാം ആണ്. അതായത് ഒരു ദിവസം പരമാവധി നാല് കപ്പ് കാപ്പി കുടിക്കാം എന്ന് അര്‍ത്ഥം. ഇതില്‍ കൂടുതലായാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

കോഴിക്കോട്: നജീബിന്‍റെ കണ്ണുകൾക്ക് മരണശേഷവും കാഴ്ച മങ്ങില്ല. വൃക്കകളും മറ്റൊരാൾക്ക് ജീവിതത്തിലേക്ക് നടന്നുകയറാൻ കരുത്ത് നൽകും. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചിരുന്ന നജീബിന്‍റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മസ്തിഷ്‌ക മരണത്തെ

തുറവൂര്‍ താലൂക്ക് ആശുപത്രിക്ക് ബഹുനില കെട്ടിടം ഒരുങ്ങുന്നു

തുറവൂര്‍ താലൂക്ക് ആശുപത്രിക്ക് ബഹുനില കെട്ടിടം ഒരുങ്ങുന്നു

തു​റ​വൂ​ർ: തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​നി​ല​യി​ലാ​യി നി​ര്‍മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 80 ശ​ത​മാ​നം പ​ണി​യും ഇ​തി​ന​കം പൂ​ര്‍ത്തി​യാ​യി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ല്‍കി​യ 60.2 സെ​ന്റ് സ്ഥ​ല​ത്ത് കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്നു​ള്ള 51.40 കോ​ടി

പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി

പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി

ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അസാധാരണമായ പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ ശ്രദ്ധിച്ച് അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീർക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം