മുണ്ടിനീര്: ഇക്കൊല്ലം 30 മടങ്ങ് വർധന,69,000 രോഗബാധിതർ

മുണ്ടിനീര്: ഇക്കൊല്ലം 30 മടങ്ങ് വർധന,69,000 രോഗബാധിതർ

December 11, 2024 0 By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണെങ്കിൽ ഈ വർഷം 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വർഷത്തിനിടെ 30 മടങ്ങാണ് വർധന. 2016ൽ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനക്ക് കാരണം.

അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം മംപ്സ് മീസിൽസ് റുബെല്ല വാക്സിൻ(എം.എം.ആർ) നൽകിയിരുന്നു. 2016ൽ ഇത് മീസിൽസ് റുബെല്ല വാക്സിൻ (എം.ആർ) മാത്രമാക്കി. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിന് പ്രതിരോധശേഷി കുറവാണെന്നും പറഞ്ഞായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

ഇക്കൊല്ലം മലപ്പുറത്ത് 13,524 കേസുകളും കണ്ണൂരിൽ 12,800, പാലക്കാട് 5000, തിരുവനന്തപുരത്ത് 1575 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടിനീര് കേസുകൾ ഉയരുന്നതിനാൽ എം.എം.ആർ വാക്സിൻ തുടരണമെന്ന് കേരളം കേന്ദ്രസർക്കാറിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഇത് ഇപ്പോഴും ലഭിക്കുന്നുണ്ട്.

മം​പ്സ് വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് മു​ണ്ടി​നീ​ര്. അഞ്ച് മുതൽ 15 വരെയുള്ള പ്രായവിഭാഗത്തിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. പ​നി, ത​ല​വേ​ദ​ന, അ​സ്വാ​സ്ഥ്യം, പേ​ശി വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. മു​ഖ​ത്തി​ന്‍റെ വ​ശ​ത്ത് വേ​ദ​ന​യോ​ടെ വീ​ക്ക​മു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ ല​ക്ഷ​ണ​മാ​ണ്. വൈ​റ​സ് ബാ​ധി​ച്ച് 16 മു​ത​ൽ 18 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.

ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ൾ വ​ഴി​യും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​ലൂ​ടെ​യും വൈ​റ​സ് പ​ക​രും. ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പു മു​ത​ൽ എ​ട്ടു ദി​വ​സം​വ​രെ രോ​ഗം പ​ട​രാം. മു​ണ്ടി​നീ​രി​ന് പ്ര​ത്യേ​ക ചി​കി​ത്സ​ക​ളൊ​ന്നു​മി​ല്ല. വാ​ക്സി​നേ​ഷ​ൻ വ​ഴി അ​ണു​ബാ​ധ ത​ട​യാം. രോ​ഗ​ബാ​ധി​ത​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കു​ന്ന​തി​ലൂ​ടെ​യും വ്യാ​പ​നം ത​ട​യാം.