തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​രി​ലെ ഭ്രൂ​ണ​വ​ള​ര്‍ച്ച​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ടി.​എ​ൽ.​എ​ക്സ് 3 ജീ​നി​ല്‍ ന​ട​ക്കു​ന്ന മ്യൂ​ട്ടേ​ഷ​ന്‍ ഓ​ട്ടി​സ​ത്തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് ബ്രി​ക്-​രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി (ആ​ർ.​ജി.​സി.​ബി) പ​ഠ​നം. മ​സ്തി​ഷ്ക വ​ള​ര്‍ച്ച​യി​ല്‍ പ്ര​വ​ര്‍ത്ത​ന​പ​ര​മാ​യ അ​പാ​ക​ത​ക​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന കു​ട്ടി​ക​ളി​ലെ ഓ​ട്ടി​സ​ത്തി​ന് പാ​രി​സ്ഥി​തി​ക​വും ജ​നി​ത​ക​വു​മാ​യ ഘ​ട​ക​ങ്ങ​ള്‍ കാ​ര​ണ​മാ​കാം. ആ​ർ.​ജി.​സി.​ബി​യി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​ജാ​ക്സ​ണ്‍ ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന്യൂ​ഡ​ല്‍ഹി​യി​ലെ സി.​എ​സ്.​ഐ.​ആ​ര്‍-​ഐ.​ജി.​ഐ.​ബി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത്ത​രം ജ​നി​ത​ക​മാ​റ്റം ക​ണ്ടെ​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത​മാ​യ ഐ ​സ​യ​ന്‍സ് ശാ​സ്ത്ര​ജേ​ണ​ലി​ല്‍ പ​ഠ​ന റി​പ്പോ​ര്‍ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​രു ജീ​വി​യു​ടെ ജ​നി​ത​ക​ഘ​ട​ന​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് മ്യൂ​ട്ടേ​ഷ​ന്‍. മ്യൂ​ട്ടേ​ഷ​ന്‍ സം​ഭ​വി​ച്ച ജീ​നു​ക​ള്‍ക്ക് ഒ​രു ജീ​വി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​മാ​യ വ്യ​ത്യാ​സം വ​രു​ത്തു​ക​യോ വ​രു​ത്താ​തി​രി​ക്കു​ക​യോ ചെ​യ്യാ​നാ​കും. ശാ​രീ​രി​ക ച​ല​ന​ങ്ങ​ള്‍, സ​ന്തു​ലി​താ​വ​സ്ഥ തു​ട​ങ്ങി വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന സെ​റി​ബെ​ല്ല​ത്തി​ന്‍റെ വ​ള​ര്‍ച്ച​യേ​യും ടി.​എ​ല്‍.​എ​ക്സ് 3 ജീ​നി​ല്‍ ന​ട​ക്കു​ന്ന മ്യൂ​ട്ടേ​ഷ​ന്‍ നേ​രി​ട്ട് ബാ​ധി​ക്കും.

ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ട്രാ​ന്‍സ്ജീ​നി​ക് എ​ലി​യി​ലാ​ണ് ആ​ർ.​ജി.​സി.​ബി സം​ഘം പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. എ​ലി​ക​ളു​ടെ സെ​റി​ബെ​ല്ല​ത്തി​ലെ ടി.​എ​ല്‍.​എ​ക്സ് 3 ജീ​ന്‍ മാ​റ്റി​യ​ശേ​ഷം ഭ്രൂ​ണ​ങ്ങ​ള്‍ വ​ള​രാ​ന്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ അ​ത്ത​രം എ​ലി​ക​ളി​ല്‍ ഓ​ട്ടി​സം ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി. പ​രീ​ക്ഷ​ണ-​നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ സി.​എ​സ്.​ഐ.​ആ​ര്‍-​ഐ.​ജി.​ഐ.​ബി​യി​ല്‍ ശേ​ഖ​രി​ച്ചി​ട്ടു​ള്ള ഓ​ട്ടി​സം ബാ​ധി​ത​രു​ടെ ജീ​ന്‍ ഡേ​റ്റാ​ബേ​സു​മാ​യി ബ​ന്ധി​പ്പി​ച്ച് വി​ശ​ക​ല​നം ചെ​യ്തു. ഓ​ട്ടി​സം ബാ​ധി​ത​രി​ല്‍ ചി​ല​രു​ടെ ടി.​എ​ൽ.​എ​ക്സ് 3 ജീ​നി​ല്‍ മ്യൂ​ട്ടേ​ഷ​ന്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡേ​റ്റാ​ബേ​സ് വി​ശ​ക​ല​ന​ത്തി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു.

ജീ​നു​ക​ളി​ലെ മ്യൂ​ട്ടേ​ഷ​നെ​ക്കു​റി​ച്ചും കു​ട്ടി​ക​ളി​ലെ ഓ​ട്ടി​സ​ത്തി​നെ​ക്കു​റി​ച്ചും ആ​ഗോ​ള​ത​ല​ത്തി​ല്‍ വി​ശ​ക​ല​ന​ങ്ങ​ളും ച​ര്‍ച്ച​ക​ളും പ​ഠ​ന​ങ്ങ​ളും ഇ​നി​യും ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഡോ. ​ജാ​ക്സ​ണ്‍ ജെ​യിം​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് പരിശോധന നടത്തി: ഏഴ് സ്ഥാപങ്ങളിൽ നിന്ന് 58,500 രൂപ പിഴ ഈടാക്കി

ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് പരിശോധന നടത്തി: ഏഴ് സ്ഥാപങ്ങളിൽ നിന്ന് 58,500 രൂപ പിഴ ഈടാക്കി

കൊച്ചി: ജില്ലയിലെ 35 ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് ശനിയാഴ്ച പരിശോധന നടത്തി. പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത കലൂർ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഗ്രീൻ ആപ്പിൾ -ജ്യൂസ് ആൻഡ് ഷേക്സ്, വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മുപ്പത്തടം

എ​യ്ഡ്സ്; ശ്ര​ദ്ധ​വേ​ണം

സ​മൂ​ഹ​ത്തി​ൽ ഏ​റെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന, അ​ജ്ഞ​തമൂ​ലം രോ​ഗ​ബാ​ധി​ത​രോ​ട് വി​വേ​ച​ന​വും സാ​മൂ​ഹി​ക നി​ന്ദ​യും അ​വ​ഗ​ണ​ന​യും തു​ട​ർ​ന്നു​പോ​രു​ന്ന രോ​ഗ​ബാ​ധ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്.​ഐ.​വി (ഹ്യൂ​മ​ൻ ഇ​മ്യൂണോ ഡെഫി​ഷ്യ​ൻ​സി വൈ​റ​സ്) ബാ​ധ​യു​ടെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധശേ​ഷി ന​ഷ്ട​പ്പെ​ട്ട് മ​റ്റു മാ​ര​കരോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഒ​രു മു​റി​യി​ൽ താ​മ​സി​ച്ച​തു​കൊ​ണ്ടോ ഒ​രു

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

മാർച്ച് 24 ലോക ക്ഷയരോഗ (ടിബി) അവബോധ ദിനം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷയരോഗത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുന്നതിനായി ആചരിക്കുന്ന ദിനമാണ്. 1882 മാർച്ച് 24നാണ് റോബർട്ട് കോച് എന്ന ശാസ്ത്രജ്ഞൻ ട്യൂബക്കൾ ബാസ്സിലി(Tubercle bacilli) രോഗാണുവാണ് ടി ബി രോഗമുണ്ടാക്കുന്നത് എന്ന്