ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

രോ​ഗാ​ണു​ക്ക​ൾ ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യാ​ൽ ആ​രോ​ഗ്യ രം​ഗ​ത്തും വി​ക​സ​ന കാ​ര്യ​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ രം​ഗ​ത്തും കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ കൃ​ത്യ​മാ​യ വി​ദ​ഗ്ധ നി​ർ​ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യും അ​നാ​വ​ശ്യ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര​മാ​യ പ്രശ്നങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ആ​ന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​നാ​വ​ശ്യ ഉ​പ​യോ​ഗം, ഇ​വ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ അ​വ​ബോ​ധ​മി​ല്ലാ​യ്മ ആ​ന്റി​ബ​യോ​ട്ടി​ക്ക് വി​ൽ​പ​ന​യി​ൽ നി​ല​വി​ലു​ള്ള നി​യ​മം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​ത്, വ​ർ​ധി​ച്ചു​വ​രു​ന്ന അ​ണു​ബാ​ധ​ക​ൾ, പ​ല ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ളും ഉ​ദ്ദേ​ശി​ച്ച ഫ​ലം ന​ൽ​കാ​ത്ത​ത്, വി​ദ​ഗ്ധ​രു​ടെ സേ​വ​നം കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​കാ​ത്ത​ത്, ചി​കി​ത്സ രം​ഗ​ത്ത് വ്യാ​ജ​രു​ടെ ക​ട​ന്നു​ക​യ​റ്റം, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും രോ​ഗനി​ർ​ണ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത എ​ന്നി​വ​യെ​ല്ലാം രോ​ഗാ​ണു​ക്ക​ൾ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ ശേ​ഷി നേ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് പ​ല പു​തി​യ രോ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വി​നും ചി​ല പ​ഴ​യ രോ​ഗ​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വി​നും കാ​ര​ണ​മാ​കു​ന്ന​താ​യും പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഇ​റ​ച്ചി​​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്കും ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​ത്ത​രം ഉ​പ​യോ​ഗം അ​നി​വാ​ര്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​വും ക്ര​മ​പ്ര​കാ​ര​വും മാ​ത്രം ആ​യി​രി​ക്ക​ണ​മെ​ന്ന് ഡോ. ​വി. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ​ല ക​ർ​ഷ​ക​രും ആ​ന്റി​ബ​യോ​ട്ടി​ക്ക് ഉ​പ​യോ​ഗ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാസർഗോഡ് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യ ആൻജിയോപ്ലാസ്റ്റി

കാസർഗോഡ് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യ ആൻജിയോപ്ലാസ്റ്റി

കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ആൻജിയോപ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​ കൂ​ടി ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പു​തി​യ വൈ​റ​സി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്‍ പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാത്ത