ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. പല കാരണങ്ങൾ കൊണ്ടാകാം പലർക്കും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കാത്തത്. ജോലി, പഠനം തുടങ്ങി പലതുമാകാം കാരണങ്ങൾ. ഉറങ്ങുന്നതിന് കൃത്യസമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണെന്ന് പുതിയ പഠനം. യു.കെ ബയോബാങ്ക് നടത്തിയ പഠനം ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്താണ് പ്രസിദ്ധീകരിച്ചത്.

കൃത്യസമയം പാലിക്കാതെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവർക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഇടയ്ക്കിടെ സമയം തെറ്റിക്കുന്നവരിൽ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനതിനുമുള്ള സാധ്യത എട്ട് ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്.

40 വയസിനും 79 വയസിനും ഇടയിൽ പ്രായമുള്ള 72,269 പേരിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ളവർ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം. ഉറങ്ങാൻ കൃത്യസമയം പാലിക്കാത്തവർ ദിവസം എട്ട് മണിക്കൂർ ഉറങ്ങിയാലും അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പഠനം പറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സമയത്തിൽ മാറ്റം വരുന്നവരെ കുറിച്ചല്ല മറിച്ച് അഞ്ചോ ആറോ ദിവസം ഉറങ്ങുന്ന സമയത്തിൽ മാറ്റം വരുന്നവരെ കുറിച്ചാണ് പഠനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ഗവേഷകർ പറയുന്നു. ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് മനുഷ്യന്റെ ബയോളജിക്കൽ ക്ലോക്കിന്റെ താളം തെറ്റിക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.

പഠനത്തിന്റെ ഭാഗമായവർ അവരുടെ ഉറക്കം രേഖപ്പെടുത്താൻ ഏഴ് ദിവസത്തേക്ക് ഒരു ആക്റ്റിവിറ്റി ട്രാക്കർ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ഡാറ്റ ഉൾപ്പെടുത്തി വിദഗ്ധർ സ്ലീപ്പ് റെഗുലാരിറ്റി ഇൻഡക്‌സ് (എസ്.ആർ.ഐ) സ്‌കോർ കണക്കാക്കുകയും ചെയ്തിരുന്നു. പൂജ്യം മുതൽ 100 വരെയായിരുന്നു ആളുകൾക്ക് നൽകിയ സ്‌കോർ. ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, ഉറക്കത്തിന്റെ ദൈർഘ്യം, രാത്രിയിൽ ഉണർന്നിരിക്കൽ എന്നിവ കണക്കാക്കിയാണ് ദൈനംദിന സ്‌കോർ റെക്കോർഡ് ചെയ്തത്. പഠനം നടത്തിയവരിൽ 61 ശതമാനം ആളുകളും കൃത്യസമയത്ത് ഉറങ്ങുന്നവരാണെന്നും 48 ശതമാനം സമയം പാലിക്കാതെ ഉറങ്ങുന്നവരാണെന്നും പഠനം പറയുന്നു. എട്ട് വർഷത്തോളമാണ് ആളുകളെ പഠനത്തിന് വിധേയമാക്കിയത്.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലച്ചോറിനെ അനുസരിക്കാറില്ല; ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ്

നമ്മുടെ ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവർത്തിക്കുന്നത് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ചാണ്. എന്നാൽ നമ്മുടെ ഹൃദയം അങ്ങനെയല്ലത്രെ. ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണെന്നാണ് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനം പറയുന്നത്. ഹൃദയത്തിന്റെ നാഡീവ്യൂഹം ഒരു

26 ആഴ്ചയായ ഗർഭം ഒഴിവാക്കുന്നതിൽ എയിംസിന്റെ വിദഗ്ധോപദേശം തേടി

26 ആഴ്ചയായ ഗർഭം ഒഴിവാക്കുന്നതിൽ എയിംസിന്റെ വിദഗ്ധോപദേശം തേടി

ന്യൂ​ഡ​ൽ​ഹി: 26 ആ​ഴ്ച​യാ​യ ത​ന്റെ മൂ​ന്നാ​മ​ത്തെ ഗ​ർ​ഭം ഒ​ഴി​വാ​ക്കാ​ൻ അ​നു​മ​തി തേ​ടി ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​വ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി ന്യൂ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി(​എ​യിം​സ്)​ന്റെ വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടി. യു​വ​തി സ​മ​ർ​പ്പി​ച്ച ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കാൽമുട്ട് തേയ്മാന നിർണയവും ശസ്ത്രക്രിയ ക്യാമ്പും

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കാൽമുട്ട് തേയ്മാന നിർണയവും ശസ്ത്രക്രിയ ക്യാമ്പും

പാലക്കാട്: വാളയാർ ഡീർ പാർക്കിന് എതിർവശമുള്ള പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) കാൽമുട്ട്, ഇടുപ്പ്, ജോയിന്റ് എന്നിവയുടെ തേയ്മാനം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്കും ഡിസ്‌ക്, ജോയിന്റ് എന്നിവ തെറ്റിപ്പോകുന്നതുമൂലം വേദന അനുഭവിക്കുന്നവർക്കുമുള്ള സൗജന്യ രോഗനിർണയക്യാമ്പ് ജൂൺ 30 വരെ നടക്കും.