ക​ൽ​പ​റ്റ: കു​ര​ങ്ങു​പ​നി ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കാ​യി ഏ​ക​ദി​ന ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​പി. ദി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര​ങ്ങു​പ​നി ത​ട​യു​ന്ന​തി​ന് ക​ര്‍മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗം സാ​ധ്യ​ത​യു​ള്ള​ത്. കു​ര​ങ്ങു​ക​ള്‍ ച​ത്തു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണം. കു​ര​ങ്ങു​ക​ളി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തു​ന്ന​തെ​ങ്കി​ലും ചെ​ള്ളി​ന്റെ ക​ടി​യേ​ല്‍ക്കു​ന്ന മ​നു​ഷ്യ​രി​ലേ​ക്കും രോ​ഗം പ​ക​രു​ന്നു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സ​മീ​ഹ സൈ​ത​ല​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ. ജ​യ​ഭാ​ര​തി, തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​എ​ന്‍. ഹ​രീ​ന്ദ്ര​ന്‍, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​ആ​ന്‍സി മേ​രി ജേ​ക്ക​ബ്, ജി​ല്ല സ​ര്‍വ​ല​ന്‍സ് ഓ​ഫി​സ​ര്‍ ഇ​ന്‍-​ചാ​ര്‍ജ് ഡോ. ​കെ. ദീ​പ, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യേ​ഷ്, ജി​ല്ല ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​ജെ​റി​ന്‍ എ​സ് ജെ​റോ​ഡ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ര​ങ്ങു​പ​നി ല​ക്ഷ​ണ​ങ്ങ​ള്‍

ശ​ക്ത​മാ​യ പ​നി, വി​റ​യ​ലോ​ടു​കൂ​ടി​യ പ​നി, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, ഛർദി, ക​ടു​ത്ത ക്ഷീ​ണം, രോ​മ​കൂ​പ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ത​സ്രാ​വം, അ​പ​സ്മാ​ര​ത്തോ​ടു​കൂ​ടി​യ​തോ അ​ല്ലാ​തെ​യോ​യു​ള്ള ത​ല​ക​റ​ക്കം, സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ വൈ​ദ്യ​സ​ഹാ​യം തേ​ടി ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം. വ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ ചെ​ള്ള് ക​ടി​യേ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ക​ട്ടി​യു​ള്ള ഇ​ളം നി​റ​ത്തി​ലു​ള്ള നീ​ണ്ട വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. വ​സ്ത്ര​ത്തി​ന് പു​റ​മെ​യു​ള്ള ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ ചെ​ള്ളി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ള്‍ പു​ര​ട്ട​ണം. വ​ന​ത്തി​ല്‍നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​ര്‍ ശ​രീ​ര​ത്തി​ല്‍ ചെ​ള്ള് ക​ടി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

വ​ന​ത്തി​ല്‍ പോ​കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ദേ​ഹ​ത്ത് ചെ​ള്ള് പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്ന് മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭി​ക്കും. മ​രു​ന്ന് ക​ന്നു​കാ​ലി​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ പു​ര​ട്ട​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം

എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും വൃക്കകളുടെ തകരാറിലേക്കും നയിക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.� അടുത്തിടെ എച്ച്.എം.പി.വി വൈറസ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ നടത്തിയ

പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​മോ?

എ​ന്നു​മു​ത​ലാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്ന​ത്? ചി​ല​ർ 50 വ​യ​സ്സി​നു​ശേ​ഷ​മാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്നതെ​ന്നു​പ​റ​യു​മ്പോ​ൾ മ​റ്റു​ചി​ല​ർ അ​തി​ന് 60 മു​ത​ൽ 65 വ​യ​സ്സു​വ​രെ എ​ങ്കി​ലും ആ​ക​ണ​മെ​ന്ന് പ​റ​യു​ന്നു.  പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ച്ചെ​ങ്കി​ൽ എ​ന്ന് ചി​ന്തി​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. സ​മ​യ​ത്തെ ന​മ്മു​ടെ വ​രുതിയി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ഏ​താ​നും ദി​വ​സ​ത്തെ ഉ​പ​യോ​ഗം കൊ​ണ്ട് സാ​യി​പ്പി​നെ​പ്പോ​ലെ വെ​ളു​പ്പി​ക്കു​ന്ന ക്രീം, ​കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും കു​റ​ച്ചു​ത​രു​ന്ന ഓ​യി​ൽ, ആ​ഴ്ച​ക​ൾ​കൊ​ണ്ട് പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും മാ​റ്റു​ന്ന അ​ത്ഭു​ത​മ​രു​ന്ന്… യൂ​ട്യൂ​ബും ഇ​ൻ​സ്റ്റാ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ടി​പൊ​ടി​ക്കു​ന്ന ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഏ​താ​നും ക്ലി​ക്കു​ക​ൾ​കൊ​ണ്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​ത് മ​രു​ന്നു​ക​ള​ല്ല, മ​ര​ണ​മാ​ണ്.