ലണ്ടൻ: ഉറക്കം ഒരു മരുന്നാണെന്ന് എല്ലാ ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. നല്ല ഉറക്കം നിങ്ങളെ ഉള്ളിൽ നിന്ന് സുഖപ്പെടുത്തുകയും അടുത്ത ദിവസത്തേക്ക് ഊർജസ്വലമായി ശരീരത്തെ മാറ്റുകയും ചെയ്യും. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും, നേരത്തെ ഉണരുന്നതാണോ വൈകി ഉണരുന്നതാണോ നല്ലത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് നടത്തിയ പുതിയ ഗവേഷണം.

എന്നാൽ പുലർച്ചെ എഴുന്നേൽക്കുന്നതിനേക്കാൾ പിന്നീട് ഉണരുന്നത് നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. 26,000 ആളുകളിൽ നടത്തിയ ഗവേഷണം പറയുന്നത്, വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, മെമ്മറി ടെസ്റ്റുകൾ എന്നിവയിൽ മികച്ച പ്രകടനം നടത്തുന്നുവെന്നാണ്. പഠനം ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാത്രി 12ന് മുമ്പായി ഉറങ്ങുന്നതാണ് എപ്പോഴും ശുപാർശ ചെയ്യുന്നതെന്ന് വ്യക്തിയുടെ സ്ലീപ്പിംഗ് പാറ്റേൺ നിർണ്ണയിക്കുന്ന ക്രോണോടൈപ്പുകൾ വിശദീകരിച്ച് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ കൺസട്ടന്‍റ് ന്യൂറോളജിസ്റ്റ് ഡോ. സുധീകർ കുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കണ്ണൂരിലെ യുവതിക്ക് എംപോക്സ് ഇല്ല; പരിശോധന ഫലം നെഗറ്റീവ്

കണ്ണൂർ: എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് അസുഖമില്ലെന്ന് സ്ഥിരീകരണം. യുവതിക്ക് ചിക്കൻപോക്സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മുപ്പത്തിയൊന്നുകാരിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജിൽ

വ​ള്ളി​ക്കു​ന്ന് കൊ​ട​ക്കാ​ട്മ​ഞ്ഞ​പ്പി​ത്ത ബാ​ധ

വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 15 കൊ​ട​ക്കാ​ട് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്ത്. ഒ​രു കു​ടും​ബ​ത്തി​ലെ 16 പേ​ർ​ക്കാ​ണ് ഒ​രേ സ​മ​യം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ക്കാ​നു​മാ​യി

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗാ​ണു​ക്ക​ൾ ആ​ന്റി