ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലെ ചി​ട്ട​യും ശൈ​ലി​യു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ എ​ന്നും ജ​പ്പാ​ൻ​കാ​ർ മു​ന്നി​ൽ നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. ന​ട​ന്നു​കൊ​ണ്ട് ജ​പ്പാ​ൻ​കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും  പ​റ​യാ​റു​ണ്ട്.

‘ഭ​ക്ഷ​ണ​ത്തി​​നൊ​പ്പം അ​വ​ർ ത​ണു​ത്ത പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കാ​റി​ല്ല. സൂ​പ്പ്, ചാ​യ തു​ട​ങ്ങി​യ​വ​യേ അ​വ​ർ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം കു​ടി​ക്കൂ’ -​ഹെ​ൽ​ത്ത് കോ​ച്ച് ശി​വാം​ഗി ദേ​ശാ​യ് പ​റ​യു​ന്നു.

ജ​പ്പാ​ൻ​കാ​രു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ ഇ​ങ്ങ​നെ പോ​കു​ന്നു

  • അ​മി​ത ഭ​ക്ഷ​ണം തീ​ർ​ത്തും ഒ​ഴി​വാ​ക്കും. എ​ന്തെ​ല്ലാം, എ​ത്ര അ​ള​വി​ൽ, ഏ​തു നേ​രം എ​ന്ന​തി​ൽ ക​ണി​ശ​ത.
  • പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ൽ തു​ട​ങ്ങി എ​ല്ലാ നേ​ര​വും പ്രോ​ബ​യോ​ട്ടി​ക്സ് നി​ർ​ബ​ന്ധം. മി​സോ, നാ​ട്ടോ തു​ട​ങ്ങി​യ​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
  • ലീ​ൻ പ്രോ​ട്ടീ​ൻ (പൂ​രി​ത കൊ​ഴു​പ്പ് അ​ഥ​വാ ചീ​ത്ത കൊ​ഴു​പ്പ് കു​റ​ഞ്ഞ പ്രോ​ട്ടീ​ൻ ഭ​ക്ഷ​ണ​ങ്ങ​ളാ​യ മീ​ൻ, ഗ്രീ​ക്ക് യോ​ഗ​ർ​ട്ട്, വൈ​റ്റ് മീ​റ്റ് തു​ട​ങ്ങി​യ​വ), മു​ഴു​ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് മു​ൻ​ഗ​ണ​ന.
  • പാ​ക്കേ​ജ്ഡ് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ലേ​ബ​ലു​ക​ൾ ശ്ര​ദ്ധി​ക്കും. അ​മി​ത പ​ഞ്ച​സാ​ര, പൂ​രി​ത കൊ​ഴു​പ്പ്, സോ​ഡി​യം എ​ന്നി​വ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​ത്ത​രം പാ​ക്കേ​ജ്ഡ് ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കും.
  • ന​ന്നാ​യി സ​മ​യ​മെ​ടു​ത്ത് ക​ഴി​ക്കും. ഇ​ങ്ങ​നെ ക​ഴി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ആ​വ​ശ്യ​മാ​യ​തി​ന്റെ അ​പ്പു​റ​ത്തേ​ക്ക് നാം ​ക​ഴി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കൂ.
  • സ്ഥി​ര​മാ​യ ശാ​രീ​രി​ക വ്യാ​യാ​മം ജ​പ്പാ​ൻ​കാ​ർ മു​ട​ക്കാ​റി​ല്ല. ഇ​ൻ​സു​ലി​ൻ വ്യ​തി​യാ​നം, അ​മി​ത​വ​ണ്ണം തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന് ചി​ട്ട​യാ​യ വ്യാ​യാ​മം ത​ട​യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന

കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 68,964 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്‍റ് അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ-​മു​ദ​ഫി​ന്‍റെ

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്- വീണ ജോര്‍ജ്

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്- വീണ ജോര്‍ജ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​പ രോ​ഗം സം​ശ​യി​ക്കു​ന്ന വ്യ​ക്തി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും