പു​ളി​ക്ക​ല്‍: മ​ഞ്ഞ​പ്പി​ത്തം പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​ധി​കൃ​ത​രും. രോ​ഗം പൂ​ര്‍ണ​മാ​യും ഭേ​ദ​മാ​കാ​ത്ത​വ​രു​മാ​യു​ള്ള സ​മ്പ​ര്‍ക്ക​മാ​ണ് രോ​ഗ പ​ക​ര്‍ച്ച​ക്ക് പ്ര​ധാ​ന​മാ​യും കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഏ​തെ​ങ്കി​ലും വി​രു​ന്നു​സ​ല്‍ക്കാ​ര​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചു​പ​ങ്കെ​ടു​ത്ത​വ​ര്‍, ഒ​രേ ജ​ലാ​ശ​യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ ഗ​ണ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര​ല്ല മി​ക്ക രോ​ഗി​ക​ളു​മെ​ന്ന​ത് ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്നു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ള​രെ കു​റ​വാ​യ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശീ​യ​രി​ല്‍ ത​ന്നെ​യാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗം പൂ​ര്‍ണ​മാ​യി ഭേ​ദ​മാ​യെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മെ പു​റ​ത്തി​റ​ങ്ങി മ​റ്റു​ള്ള​വ​രു​മാ​യു സ​മ്പ​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ടാ​വൂ എ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു​ണ്ട്.

അ​രൂ​രി​ലും പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പം ന​ല്‍കി. ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​രു​മാ​യി മ​റ്റു​ള്ള​വ​രു​ടെ സ​മ്പ​ര്‍ക്കം ത​ട​യു​ന്ന​തി​നു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും ഉ​ള്‍പ്പെ​ട്ട സം​ഘം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഗൃ​ഹ സ​ന്ദ​ര്‍ശ​ന​മു​ള്‍പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

അ​രൂ​ര്‍ എ.​എം.​യു.​പി സ്‌​കൂ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പം ന​ല്‍കി​യ​ത്. രോ​ഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ 20 ചെ​റു മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ചാ​യി​രി​ക്കും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​ക. കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ല്‍, ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ വി​ത​ര​ണം, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​യും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​യും പ​രി​ശോ​ധ​ന, വീ​ട്ടു പ​രി​സ​ര​ങ്ങ​ളി​ല്‍ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ല്‍, കു​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്റെ പ​രി​ശോ​ധ​ന എ​ന്നി​വ​യും സ്‌​ക്വാ​ഡ് പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ബേ​ബി ര​ജ​നി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ കൃ​ഷ്ണ​ന്‍ പാ​റ​പ്പു​റ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ശ​ങ്ക​ര​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഇ. ​നി​ധീ​ഷ്, പ​ഞ്ചാ​യ​ത്ത് ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്രേം​പൂ​ജ, സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ പ്ര​മോ​ദ് ദാ​സ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് സ​തീ​ഷ്, നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

മ​ഞ്ഞ​പ്പി​ത്തം; ശ്ര​ദ്ധി​ക്കേ​ണ്ട​ത്

  • രോ​ഗി​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കു​ക
  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക
  • തി​ള​ച്ച വെ​ള്ള​ത്തി​ല്‍ പ​ച്ച​വെ​ള്ളം ചേ​ര്‍ത്ത് കു​ടി​ക്ക​രു​ത്
  • മ​ല​മൂ​ത്ര വി​സ​ര്‍ജ​ന​ത്തി​നു ശേ​ഷ​വും ആ​ഹ​ര​ത്തി​ന് മു​മ്പും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക
  • ആ​ഴ്ച​യി​ല്‍ ര​ണ്ട് ത​വ​ണ കി​ണ​ര്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക
  • ഈ​ച്ച​ക​ള്‍ ഇ​രു​ന്ന​തും തു​റ​ന്നു​വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്
  • ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ക​ഴി​ക്കു​ന്ന​തും വൃ​ത്തി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ 
ക​രു​തി​യി​രി​ക്കു​ക

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ദോ​ഹ: ശൈ​ത്യ​കാ​​ല​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​റി​യി​പ്പു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ സീ​സ​ണ​ൽ പ​നി​ക​ൾ, റെ​സ്പി​റേ​റ്റ​റി സി​ൻ​സി​റ്റി​യ​ൽ വൈ​റ​സ് (ആ​ർ.​എ​സ്.​വി) ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​റ​ൽ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ശൈ​ത്യം ക​ന​ക്കു​ക​യും

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

മോശം വായു നിങ്ങളുടെ ശ്വാസകോശത്തിന് ഒരു തരത്തിലും നല്ലതല്ല. നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി നല്ല വായു ശ്വാസിക്കുന്നത് പ്രധാനമാണ്, ഒന്നുമില്ലെങ്കിലും നിങ്ങളുടെ വീട്ടിലെങ്കിലും. ഇതിനായി ഏറ്റവും നല്ല മാർഗമാണ് എയർ പ്യൂരിഫയറുകൾ. എന്താണ് എയർ പ്യൂരിഫയർ എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ

ദീർഘ കാലമായ വിവാഹ ബന്ധങ്ങളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

ദീർഘ കാലമായ വിവാഹ ബന്ധങ്ങളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

പിറ്റ്സ്ബർഗ് (യു.എസ്.): വിവാഹം കഴിഞ്ഞ ദീർഘകാലമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. 3,900 ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം മുതൽ 20 വർഷം വരെയായി ഒന്നിച്ച്