അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ചവ്യാ​ധി​ക​ൾ പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. മ​ലേ​റി​യ, ഡ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യും പ​ക​ർ​ച്ച പ​നി​യു​മാ​ണ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ 41 ഡെ​ങ്കി​പ്പ​നി​യും ഏ​ഴ്​ മ​ലേ​റി​യ​യും 10 എ​ലി​പ്പ​നി കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ദി​വ​സ​വും 200നും 300​നും ഇ​ട​യി​ൽ പ​ക​ർ​ച്ച പ​നി​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് മ​ലേ​റി​യ ക​ണ്ടു​വ​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ലേ​റി​യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ദേ​വി​കു​ള​ത്താ​ണ്. ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഇ​ടു​ക്കി​യി​ൽ നി​ന്ന് മ​റ്റ് ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഡെ​ങ്കി​പ്പ​നി പി​ടി​ക്ക​പ്പെ​ട്ട് നി​ര​വ​ധി​പ്പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ന്‍റെ വ്യ​ക്ത​മാ​യ ക​ണ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന് ല​ഭ്യ​മാ​യി​ട്ടി​ല്ല.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫോ​ഗി​ങ്​ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗം പ​ട​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം മു​ന്നോ​ട്ട് വ​രു​ന്നി​ല്ല. മ​ഴ​ക്കാ​ല മു​ന്നോ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വാ​ർ​ഡി​ലും സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഈ ​ഫ​ണ്ട് വി​നി​യോ​ഗി​ച്ചി​ല്ല. മ​ഴ​ക്കാ​ലം ക​ഴി​യു​മ്പോ​ൾ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ഫ​ണ്ട് വ​ക​മാ​റ്റു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. അ​തു​പോ​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​ന്മാ​രും ഇ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കാറുണ്ടോ; പണി കിട്ടും സൂക്ഷിച്ചോ!

ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കാറുണ്ടോ; പണി കിട്ടും സൂക്ഷിച്ചോ!

പ്രതീകാത്മക ചിത്രം രാത്രി 11 മണിയൊക്കെ കഴിഞ്ഞിട്ടും ചെറിയൊരു വിശപ്പ് തോന്നുമ്പോൾ ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ അടുത്ത ദിവസം രാവിലെ കഠിനമായ തലവേദനയോടെയാണോ നിങ്ങൾ ഉണരുന്നത്? എങ്കിൽ നിങ്ങൾ കഴിച്ച ആ ബിസ്ക്കറ്റായിരിക്കാം വില്ലൻ.

സാമ്പത്തിക പ്രയാസം വയോധികരുടെ ചികിത്സ മുടക്കുന്നു

സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രും ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണാ​റി​ല്ലെ​ന്ന് സ​ർ​വേ. സ​ർ​വേ​യി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ്ഥി​ര​മാ​യി ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​ജ്‌​വെ​ല്ലാ​ണ്

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് – പഠനം

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് - പഠനം

നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്. നാവിഗേഷനുമായി ബന്ധപ്പെട്ട