മ​ല​പ്പു​റം: വി​ദ്യാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, റ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കൈ​ക​ഴു​കാ​നു​ള്ള സോ​പ്പ് നി​ര്‍ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് നി​ര്‍ദേ​ശി​ച്ചു.

കൈ​ക​ഴു​കു​ന്ന ശീ​ലം ഉ​ള്‍പ്പെ​ടെ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​ത് വ​യ​റി​ള​ക്കം പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. സ്റ്റോ​പ്പ് ഡ​യേ​റി​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍ന്ന ഡി​സ്ട്രി​ക്ട് ടാ​സ്‌​ക് ഫോ​ഴ്‌​സ് ഇ​നീ​ഷ്യേ​റ്റി​വ് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. പ​ക​ര്‍ച്ച​പ്പ​നി സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍ദേ​ശം ന​ല്‍കാ​ന്‍ ജി​ല്ല ടാ​സ്‌​ക് ഫോ​ഴ്‌​സ് ഇ​നീ​ഷ്യേ​റ്റി​വ് തീ​രു​മാ​നി​ച്ചു. പ​ക​ര്‍ച്ച​പ്പ​നി പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ മാ​ര്‍ഗം എ​ന്ന നി​ല​ക്കാ​ണ് മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ന്ന​ത്. ജി​ല്ല​യി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ജി​ല്ല ടാ​സ്‌​ക് ഫോ​ഴ്‌​സ് ഇ​നീ​ഷ്യേ​റ്റി​വ് യോ​ഗം തീ​രു​മാ​നി​ച്ചു.

സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍കു​മ്പോ​ള്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​പേ​ക്ഷാ​ഫോ​റ​ത്തി​ല്‍ കോ​ളം ഉ​ള്‍പ്പെ​ടു​ത്തും. വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളെ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​പേ​ക്ഷാ​ഫോ​റം അ​ത​നു​സ​രി​ച്ച് പ​രി​ഷ്‌​ക്ക​രി​ക്കാ​ന്‍ ഡി.​ഡി.​ഇ​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

അ​സി. ക​ല​ക്ട​ര്‍ വി.​എം. ആ​ര്യ, ഡി.​എം. ഒ ​ഡോ. ആ​ര്‍. രേ​ണു​ക, ഡി.​എം.​ഒ (ഹോ​മി​യോ) ഡോ. ​ഹ​ന്ന, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​സി. ഷു​ബി​ന്‍, ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍.​എ​ന്‍. പ​മീ​ലി തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

വെ​ല്‍കം ഡ്രി​ങ്ക് ഒ​ഴി​വാ​ക്ക​ണം -ക​ല​ക്ട​ര്‍

മ​ല​പ്പു​റം: ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളി​ല്‍ നി​ന്ന് വെ​ല്‍കം ഡ്രി​ങ്ക് പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു. മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ട​രു​ന്ന​തി​ന് വെ​ല്‍കം ഡ്രി​ങ്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ഠ​ന​ങ്ങ​ളി​ല്‍ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്. തി​ള​പ്പി​ക്കാ​ത്ത വെ​ള്ള​വും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഐ​സും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. പ​ക​ര്‍ച്ച വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന​തി​ന് ആ​ഘോ​ഷ​വേ​ള​ക​ള്‍ കാ​ര​ണ​മാ​ക​രു​തെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

മലേറിയ സ്ഥിരീകരിച്ച പ്രദേശത്ത് ഭീഷണിയായി വെള്ളക്കെട്ട്

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ത്തി​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ട്. വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ത്ത​ത് മാ​ര​ക​രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ കാ​ര​ണ​മാ​യെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു. മൂ​ന്ന് വ​ർ​ഷം മു​മ്പ് ന​ഗ​ര​സ​ഭ നി​ർ​മി​ച്ച റോ​ഡ് കാ​ര​ണം വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കാ​ൻ സാ​ധി​ക്കാ​തെ കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്നു​വ​ർ​ഷം മു​മ്പ് ത​ന്നെ ക​ല​ക്ട​ർ​ക്കും പൊ​ന്നാ​നി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ട്ടി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​ത്ത് മാ​രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന് പൊ​ന്നാ​നി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ​വി​ത്ര​കു​മാ​ർ പ​റ​ഞ്ഞു. കെ​ട്ടി​നി​ൽ​ക്കു​ന്ന മ​ലി​ന​ജ​നം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും മ​ര​ണ​നി​ര​ക്ക് ഇ​നി​യും വേ​ണ്ട​ത്ര പി​ടി​ച്ചു​കെ​ട്ടാ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, അ​ർ​ബു​ദ​രോ​ഗ ഗ​വേ​ഷ​ണ​ത്തെ ഏ​റെ ആ​കാം​ക്ഷ​യോ​​ടെ​യാ​ണ് ശാ​സ്ത്ര​ലോ​കം

അനാരോ​ഗ്യകരമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽമീഡിയ

ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ

എ​ന്താ​ണ് ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ൽ​സ്?

ശ​രീ​ര​ത്തി​ന് രോ​ഗ​നി​വാ​ര​ക​മോ രോ​ഗ​പ്ര​തി​രോ​ധ​ക​മോ ആ​രോ​ഗ്യ​സം​ര​ക്ഷ​ക​മോ ആ​യ ഗു​ണ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന നി​ര​വ​ധി പോ​ഷ​ക​ങ്ങ​ൾ ന​മ്മു​ടെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പോ​ഷ​ക​ങ്ങ​ളെ​യാ​ണ് ‘ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ൽ​സ്’ എ​ന്ന പ​ദം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ഇ​വ, സാ​ധാ​ര​ണ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​രോ​ഗ്യ