വീണ്ടും നിപ സംശയം; 14കാരൻ ചികിത്സയിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രോഗിയുടെ സ്രവ സാമ്പിൾ പരിശോധനക്കായി ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. പനി അടക്കമുള്ള ലക്ഷണങ്ങൾ ഇപ്പോഴും ഉണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top