അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ ! അറിയാം ദോഷവും ,സംരക്ഷണവും

നമ്മളിൽ പലരും സ്മാർട്ട് ഫോൺ അടിമകളാണ്. അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മയോപിയ അഥവാ ഹ്രസ്വ ദൃഷ്ടി, കാഴ്ചക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തിളക്കം, കണ്ണിന് ക്ഷീണം, കണ്ണ് വരണ്ടുപോകുക, തലവേദന, കാഴ്ച മങ്ങുക തുടങ്ങി പ്രശ്നങ്ങളാണ് നേരിടുക. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.

​​20-20-20 ചട്ടം പാലിക്കാം

സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ എല്ലാ 20 മിനിട്ടിലും 20 സെക്കൻഡ് ബ്രേക്ക് എടുക്കാം. ശേഷം 20 അടി ദൂരെയുള്ള മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് നല്ല വിശ്രമം നൽകും.

ബ്ലൂ ലൈറ്റ് ഫിൽറ്റർ ​വെക്കൂ

സ്മാർട്ട് ഫോണുകളിൽനിന്ന് വരുന്നത് ബ്ലൂ ലൈറ്റാണ്. കണ്ണിന്റെ സംരക്ഷണത്തിന് ബ്ലൂ ലൈറ്റ് ഫിൽറ്റർ ഓൺ ചെയ്യണം. അല്ലെങ്കിൽ നീല വെളിച്ചം കുറക്കുന്നതിന് സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കാം.

സ്ക്രീൻ വെട്ടം വെട്ടിക്കുറക്കാം

സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ വെളിച്ചം എപ്പോഴും കണ്ണിന്റെ സുഖത്തിനനുസരിച്ച് വെക്കാം. വെളിച്ചം അമിതമായി വർധിപ്പിക്കുകയോ അമിതമായി കുറക്കുകയോ ചെയ്യരുത്.

ദൂ​രെ പിടിക്കൂ

സ്മാർട്ട് ഫോണുകൾ കണ്ണിന്റെ സുഖത്തിനനുസരിച്ച് അൽപം ദൂരെത്ത് പിടിച്ച് ഉപയോഗിക്കാം. 16 മുതൽ 18 വരെ ഇഞ്ച് ദൂരെ സ്മാർട്ട് ​ഫോണുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഒന്നു ചിമ്മി തുറക്കാം

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കു​​മ്പോൾ ഇടക്കിടെ കണ്ണ് ചിമ്മി തുറക്കാൻ ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നത് കണ്ണിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.

കണ്ണ് പരിശോധിക്കാം

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ പതിവായി പരിശോധനകൾ നടത്തണം. ഇത്തരം പരിശോധനകൾ നടത്തൂന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *