കോവിഷീൽഡ് വാക്സി​ന്​ പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

കോവിഷീൽഡ് വാക്സി​ന്​ പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

May 1, 2024 0 By KeralaHealthNews

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കേ​ര​ള​ത്തി​ല​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​​ൻ ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ആ​സ്ട്ര​സെ​നെ​ക കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്ന വാ​ർ​ത്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. അ​പൂ​ര്‍വ അ​വ​സ​ര​ങ്ങ​ളി​ല്‍ മ​സ്തി​ഷ്‌​കാ​ഘാ​തം, ഹൃ​ദ​യാ​ഘാ​തം എ​ന്നി​വ​ക്ക് വാ​ക്‌​സി​ൻ കാ​ര​ണ​മാ​കാ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ബ്രി​ട്ടീ​ഷ് ഫാ​ർ​മ​സി ഭീ​മ​ൻ ആ​സ്ട്ര​സെ​നെ​ക യു.​കെ​യി​ലെ കോ​ട​തി​യി​ല്‍ റി​പ്പോ​ർ​ട്ട് സ​മ​ര്‍പ്പി​ച്ചെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ല​ട​ക്കം ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വാ​ക്സി​ൻ അ​ട​ക്ക​മു​ള്ള വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​ർ ഏ​റെ. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്‌​കാ​ഘാ​തം എ​ന്നീ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​ണെ​ന്നും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം കെ​ട്ട​ട​ങ്ങി​യ ഉ​ട​നെ ഇ​ത്ത​ര​മൊ​രു റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​താ​ണ്​ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പേ​രും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ത്യ​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത്ത​മൊ​രു ആ​ശ​ങ്ക​ക്ക് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഗ്ലോ​ബ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് മേ​ധാ​വി പ്ര​ഫ. ഡോ. ​എ​സ്.​എ​സ്. ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​ക്സി​നെ​ടു​ത്ത ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രി​ക്കാം. അ​യാ​ൾ​ക്ക് മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യെ​ന്നു​വ​രും. എ​ന്നാ​ൽ, വാ​ക്സി​ൻ എ​ടു​ക്കാ​തി​രു​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് 500ഓ ​അ​തി​ല​ധി​ക​മോ പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ന്നു​വ​രും. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ആ​ളു​ക​ളി​ൽ ഹൃ​ദ​യാ​ഘാ​തം അ​ട​ക്കം വ​ർ​ധി​ക്കു​ന്നു എ​ന്ന് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​തെ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.