ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ (ബി.​എം.​ആ​ർ.​സി.​ഐ) വ​നി​ത ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും ഹോ​സ്റ്റ​ലു​ക​ൾ​ക്കു​മാ​യി വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ബി.​എം.​ആ​ർ.​സി.​ഐ വ​നി​ത ഹോ​സ്റ്റ​ലി​ലെ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ വ​യ​റി​ള​ക്ക​വും നി​ർ​ജ​ലീ​ക​ര​ണ​വും​മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

  • മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ കോ​ള​ജ് ഹോ​സ്റ്റ​ൽ കാ​ന്‍റീ​നു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കും
  • ഹോ​സ്റ്റ​ൽ കാ​ന്‍റീ​നു​ക​ളി​ൽ പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണ ചേ​രു​വ​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധി​ക്കും
  • പു​തു​താ​യി പാ​ച​ക​വ​സ്തു​ക്ക​ൾ ഓ​രോ ത​വ​ണ വാ​ങ്ങു​മ്പോ​ഴും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  • പു​റ​ത്തു​നി​ന്നാ​ണ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു​ള്ള ജ​ല​മെ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കും
  • ഹോ​സ്റ്റ​ലു​ക​ളി​ലെ ശു​ചി​ത്വം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​റ​പ്പി​ക്കും
  • ഹോ​സ്റ്റ​ലി​ലെ ഒ​രു വി​ദ്യാ​ർ​ഥി​ക്കെ​ങ്കി​ലും ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടാ​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കും
  • വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​പോ​കു​ന്ന​തും വ​രു​ന്ന​തും നി​രീ​ക്ഷി​ക്കാ​ൻ ബ​യോ​മെ​ട്രി​ക് സി​സ്റ്റം സ്ഥാ​പി​ക്കും

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച 57 വ​യ​സു​കാ​ര​ന് നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള കോ​ണ്ടാ​ക്ട് ട്രേ​സി​ങ് ന​ട​ത്തി.

കരുത്തേകാൻ കർക്കിടകം

ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങൾക്കും അവരുടേതായ തനത് ചികിത്സാരീതികൾ ഉണ്ട്. പല പല പേരുകളിൽ പ്രശസ്തമായ അവയെ പൊതുവെ ‘ഇൻഡിജിനസ് മെഡിസിൻ’ എന്ന പേരിൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രതോടൊപ്പം അവയെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ‘വൺ

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. ‘പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താർബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകൾ ഓരോ സിഗററ്റിലും