തൊ​ടു​പു​ഴ: കൊ​ടും​ചൂ​ടി​ൽ ത​ള​ർ​ന്ന്​ ജി​ല്ല​യു​ടെ ആ​രോ​ഗ്യ​വും. പ​ക​ർ​ച്ച​പ്പ​നി, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ണ്​ ത​ല​​പൊ​ക്കു​ന്ന​ത്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ജി​ല്ല​യി​ൽ കൂ​ടി​വ​രു​ന്ന​താ​യാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ 15 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ഏ​പ്രി​ൽ പ​കു​തി​യാ​യ​തോ​ടെ 17 ​ഡെ​ങ്കി​പ്പ​നി കേ​സു​ക​ളാ​ണ്​ ഇ​പ്പോ​ൾ​ത​ന്നെ ക​ണ്ടെ​ത്തി​യ​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന ഈ ​രോ​ഗ​ത്തി​നു പി​ന്നി​ൽ മ​നു​ഷ്യ​ന്റെ അ​ശ്ര​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. മു​റ്റ​ത്തും പ​റ​മ്പി​ലു​മെ​ല്ലാം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ നോ​ക്കു​ക, വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക എ​ന്നി​വ​യെ​ല്ലാം കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്. ​​​ഫെ​ബ്രു​വ​രി​യി​ൽ നാ​ലു പേ​ർ​ക്കാ​ണ്​ മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ചി​ൽ ഏ​ഴ്​ കേ​സും ഏ​പ്രി​ൽ 11 വ​രെ ഏ​ഴ്​ കേ​സും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​മാ​സം 25 പേ​ർ​ക്കാ​ണ് ചി​ക്ക​ൻ​പോ​ക​സ് സ്ഥി​രീ​ക​രി​ച്ച​ത്. പ​നി, ത​ല​വേ​ദ​ന എ​ന്നീ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളി​ൽ തു​ട​ങ്ങി ദേ​ഹ​ത്ത് കു​മി​ള​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് പ​ല​രും ഈ ​രോ​ഗം തി​രി​ച്ച​റി​യു​ന്ന​ത്. വാ​രി​സെ​ല്ല സോ​സ്‌​റ്റ​ർ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ൻ​പോ​ക്‌​സി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​നാ​യ ആ​ളി​ന്റെ സാ​മീ​പ്യം വ​ഴി രോ​ഗം പ​ക​രും. കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങു​മ്പോ​ൾ​ത​ന്നെ ചി​കി​ത്സി​ക്കു​ക​യാ​ണെ​ങ്കി​ൽ ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​വും സ​ങ്കീ​ർ​ണ​ത​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​വും.

ഫെ​ബ്രു​വ​രി​യി​ൽ 15 പേ​ർ​ക്കും മാ​ർ​ച്ചി​ൽ ആ​റു പേ​ർ​ക്കും​ ഏ​പ്രി​ൽ പ​കു​തി​യോ​ടെ 25 പേ​ർ​ക്കും ചി​ക്ക​ൻ​പോ​ക്​​സും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ന്നു​ണ്ട്. ഈ ​മാ​സം ഇ​തു​വ​​രെ 1855 പേ​ർ വൈ​റ​ൽ പ​നി ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി. ഫെ​ബ്രു​വ​രി​യി​ൽ 6692 പേ​രും മാ​ർ​ച്ചി​ൽ 5195 പേ​രും പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ തേ​ടി​യെ​ത്തി. പ​നി മാ​റി​യാ​ലും ചു​മ, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, മ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്.

വ​ര​ൾ​ച്ച ക​ടു​ത്ത​തോ​ടെ ശു​ദ്ധ​ജ​ല​ത്തി​ന്റെ അ​ഭാ​വം​മൂ​ലം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യി ഡോ​ക്‌​ട​ർ​മാ​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. കി​ണ​റു​ക​ൾ അ​ട​ക്ക​മു​ള്ള ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ളി​ലേ​റെ​യും വ​റ്റി. ജ​ല​ദൗ​ർ​ല​ഭ്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം മ​ലി​ന​മാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. വെ​ള്ള​വും ഭ​ക്ഷ​ണ​വും വൃ​ത്തി​ഹീ​ന​മാ​കു​മ്പോ​ഴാ​ണ് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോട്ടയം, വെള്ളൂർ പി.എച്ച്. സി യിൽ സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി

ഇ​ടു​ക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

ഇ​ടു​ക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ 11 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ, ഹോ​മി​യോ ഡി​സ്പെ​ന്‍സ​റി​ക​ള്‍ക്ക് ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ എ​ന്‍.​എ.​ബി.​എ​ച്ച് എ​ന്‍ടി ലെ​വ​ല്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു. ആ​യു​ര്‍വേ​ദ ഡി​സ്പെ​ന്‍സ​റി​ക​ളാ​യ

നിപ പ്രതിരോധം ജില്ലാതിർത്തിയിൽ ജാഗ്രത; ബോധവത്കരണം

എന്താണ് നിപ? എന്തെല്ലാം ശ്രദ്ധിക്കണം പാ​ല​ക്കാ​ട്: ചി​ല പ്ര​ത്യേ​ക ത​രം പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ആ​ർ.​എ​ൻ.​എ വൈ​റ​സ് ആ​ണ് നി​പ. 1999ൽ ​മ​ലേ​ഷ്യ​യി​ലെ​യും സിം​ഗ​പ്പൂ​രി​ലെ​യും പ​ന്നി വ​ള​ർ​ത്തു​കാ​രി​ലാ​യി​രു​ന്നു ആ​ദ്യ വൈ​റ​സ് ബാ​ധ. നി​പ വൈ​റ​സ് ശ​രീ​ര​ത്തി​ലെ​ത്തി​യ എ​ല്ലാ​വ​ർ​ക്കും രോ​ഗം ബാ​ധി​ക്ക​ണ​മെ​ന്നി​ല്ല.