തിരുവനന്തപുരം: എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരം കൊൽക്കത്തിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി. രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുകളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ അക്രഡിറ്റേഷനുള്ള ആരോഗ്യ പരിപാലന സംഘടനകളുടെ കൂട്ടായ്മയാണ് കഹോകോൺ.

മിതമായ നിരക്കിൽ മികച്ച ആരോഗ്യപരിചരണം ഏവർക്കും ലഭ്യമാക്കുക എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. പശ്ചിമേഷ്യയിലും ഇന്ത്യയിലും ആരോഗ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി കിംസ് ഹെൽത്തിനെ മാറ്റിയെടുത്തതും കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്ത് നടത്തിയ സുപ്രധാന ഇടപെടലുകളുമാണ് സഹദുള്ളയെ ബഹുമതിക്ക് അർഹനാക്കിയത്. 2002ല്‍ 250 കിടക്കകളോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച കിംസ്‌ഹെല്‍ത്ത് നിലവിൽ ഇന്ത്യക്ക് പുറമെ ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ച് 2000ത്തിന് മുകളില്‍ കിടക്കകളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലകളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ ഇന്ത്യയിലും; 324 കേ​സു​കൾ

ന്യൂ​ഡ​ൽ​ഹി: പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളാ​യ കെ​പി.2, കെ​പി.1 എ​ന്നി​വയാണിവിടെ ക​ണ്ടെ​ത്തി. കെ​പി.2 വ​ക​ഭേ​ദ​ത്തി​െ​ന്റ 290 കേ​സു​ക​ളും കെ​പി.1 വ​ക​ഭേ​ദ​ത്തി​​െ​ന്റ 34 കേ​സു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടെ, പുതിയ കോവിഡ് വകഭേദത്തിലെ 324

പകർച്ചവ്യാധികൾ പടർന്ന്​ പിടിക്കുന്നു

അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ചവ്യാ​ധി​ക​ൾ പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. മ​ലേ​റി​യ, ഡ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യും പ​ക​ർ​ച്ച പ​നി​യു​മാ​ണ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ 41 ഡെ​ങ്കി​പ്പ​നി​യും ഏ​ഴ്​ മ​ലേ​റി​യ​യും 10 എ​ലി​പ്പ​നി കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ദി​വ​സ​വും 200നും 300​നും

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍