കോവിഡ്: കർണാടകയിൽ 113 കേസ് കൂടി
January 15, 2024ബംഗളൂരു: സംസ്ഥാനത്ത് ഞായറാഴ്ച 113 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 114 പേർ രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 958 ആയി. ഞായറാഴ്ച കോവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കഴിഞ്ഞദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
2555 ആർ.ടി.പി.സി.ആർ ടെസ്റ്റുകളും 653 റാപിഡ് പരിശോധനയും അടക്കം 3208 പരിശോധനകളാണ് കഴിഞ്ഞദിവസം നടത്തിയത്. ഇതുപ്രകാരം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.52 ശതമാനവും മരണനിരക്ക് പൂജ്യവുമാണ്. ആകെയുള്ള 958 രോഗികളിൽ 909 പേരും ഗാർഹിക നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ കഴിയുന്നവരിൽ 13 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
ബംഗളൂരു നഗരത്തിൽ കഴിഞ്ഞ ദിവസം 509 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44 പേർ രോഗമുക്തി നേടി. 519 പേരാണ് ആകെ കോവിഡ് രോഗികളായി ബംഗളൂരു നഗരത്തിലുള്ളത്. മൈസൂരുവിൽ 12ഉം തുമകുരുവിൽ 10ഉം കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു.