‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

January 15, 2024 0 By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഞാ​നു​മു​ണ്ട് പ​രി​ച​ര​ണ​ത്തി​ന്’ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രും അ​വ​രു​ടെ ചു​റ്റു​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി അ​വ​രാ​ൽ ക​ഴി​യും​വി​ധം സാ​ന്ത്വ​ന പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ന്ന​ദ്ധ സേ​ന ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ‘കൂ​ടെ’ എ​ന്ന പേ​രി​ലു​ള്ള കാ​മ്പ​യി​നും സ​ർ​ക്കാ​ർ ആ​രം​ഭി​ക്കും. സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ ത​യാ​റു​ള്ള ആ​ർ​ക്കും സ​ന്ന​ദ്ധ സേ​ന ഡ​യ​റ​ക്ട​റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ/​എ​ൻ.​ജി.​ഒ/​സി.​ബി.​ഒ മേ​ഖ​ല​യി​ലെ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​നി​റ്റു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ നൈ​പു​ണ്യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​ലി​യേ​റ്റി​വ് കെ​യ​ർ പ​രി​ശീ​ല​നം ന​ൽ​കും. വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജ​നു​വ​രി 21വ​രെ ഒ​രാ​ഴ്ച നീ​ളു​ന്ന വി​പു​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ൽ, ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ, സ​ന്ന​ദ്ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, കു​ടും​ബ​ശ്രീ സ്പെ​ഷ​ൽ അ​യ​ൽ​ക്കൂ​ട്ടം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ത്യേ​ക അ​സം​ബ്ലി​യും ന​ട​ത്തും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും (ബാ​ച്ചു​ക​ളാ​യി) ഒ​രു മ​ണി​ക്കൂ​ർ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കു​മെ​ന്നും​ മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ അ​റി​യി​ച്ചു.