ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ 11 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ, ഹോ​മി​യോ ഡി​സ്പെ​ന്‍സ​റി​ക​ള്‍ക്ക് ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ എ​ന്‍.​എ.​ബി.​എ​ച്ച് എ​ന്‍ടി ലെ​വ​ല്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു. ആ​യു​ര്‍വേ​ദ ഡി​സ്പെ​ന്‍സ​റി​ക​ളാ​യ രാ​ജാ​ക്കാ​ട്, മൂ​ന്നാ​ര്‍, വാ​ത്തി​ക്കു​ടി, കോ​ടി​ക്കു​ളം, ക​രി​മ​ണ്ണൂ​ര്‍, പു​റ​പ്പു​ഴ എ​ന്നി​വ​യും ഹോ​മി​യോ ഡി​സ്പെ​ന്‍സ​റി​ക​ളാ​യ കോ​ലാ​നി, ചി​ല്ലി​ത്തോ​ട്, പ​ഴ​യ​രി​ക്ക​ണ്ടം, ചു​രു​ളി, രാ​ജ​കു​മാ​രി എ​ന്നി​വ​യു​മാ​ണ് അം​ഗീ​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യ​ത്.

ജി​ല്ല​യി​ലെ ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളെ നാ​ല് ഘ​ട്ട​മാ​യി എ​ന്‍.​എ.​ബി.​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ്ര​വ​ര്‍ത്ത​നം ന​ട​ന്നു​വ​രു​ന്ന​താ​യി ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി. ജ​യ്നി, ഹോ​മി​യോ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​വി​നീ​ത പു​ഷ്‌​ക​ര​ന്‍, നാ​ഷ​ന​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​എം.​എ​സ്. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍ ആ​യു​ഷ് ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക എ​ന്ന സ​ര്‍ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍മ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ് ഈ ​അം​ഗീ​കാ​രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പു​ത​ല ജി​ല്ല ക്വാ​ളി​റ്റി ടീ​മു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചു. എ​ന്‍.​എ.​ബി.​എ​ച്ച് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​ത​ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രെ​യും ഫെ​സി​ലി​റ്റേ​റ്റേ​ഴ്സി​നെ​യും നി​യോ​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹീമോഫീലിയ അറിഞ്ഞ് ചികിത്സിക്കാം

അവശ്യ ഘട്ടങ്ങളില്‍ രക്തം കട്ടപിടിക്കാതിരിക്കുകയും അമിതമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഫാക്ടര്‍ 8, ഫാക്ടര്‍ 9 എന്നീ പ്രോട്ടീനുകളുടെ കുറവുമൂലമാണ് രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടാകുന്നത്. ഇത് രക്തസ്രാവത്തിന് കാരണമാകുകയും ദൈനംദിന ജീവിതത്തെപ്പോലും ദോഷകരമായി

ആശ്വാസം; ചികിത്സയിലുള്ള നാലുകുട്ടികൾക്കും അമീബിക് മസ്തിഷ്‍ക ജ്വരമില്ല

കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ. അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ

നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ( ) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ