കർണാടകയിൽ മൂന്ന് കോവിഡ് മരണം; കേസ് 279
January 9, 2024ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച മൂന്ന് കോവിഡ് മരണം റിപ്പോർട്ടു ചെയ്തു. പുതുതായി 279 പേർകൂടി പോസിറ്റിവായതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1222 ആയി. തിങ്കളാഴ്ച 235 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 6359 കോവിഡ് പരിശോധനകൾ നടത്തി. ഇതിൽ 5512 ആർ.ടി.പി.സി.ആർ ടെസ്റ്റും 847 ആർ.എ.ടി ടെസ്റ്റും ഉൾപ്പെടും. 4.38 ശതമാനമാണ് തിങ്കളാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 1.07 ശതമാനം. 1144 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 78 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 21 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
ബംഗളൂരു നഗരത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്; 134. മൈസൂരുവിൽ 23ഉം ബെള്ളാരിയിൽ 11ഉം ഹാസനിൽ 13ഉം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. മരണം രണ്ടുപേർ മൈസൂരുവിലും ഒരാൾ ബംഗളൂരുവിലുമാണ്. ബംഗളൂരുവിൽ 593 പേരാണ് നിലവിൽ കോവിഡ് ബാധിതരായി കഴിയുന്നത്.