ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

November 25, 2023 0 By KeralaHealthNews

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ​ള​രെ സൂ​ക്ഷി​ക്ക​ണം. ഈ ​മാ​സം ഇ​തു​വ​രെ ഒ​മ്പ​തു പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ആ​ഴ്ച​തോ​റും ന​ട​ത്തു​ന്ന വെ​ക്ട​ർ സ്റ്റ​ഡി റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ ഹൈ ​റി​സ്ക് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ന്ത​ല്ലൂ​ർ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ തൂ​ങ്കു​ഴി , തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ കു​മ്മ​ങ്ക​ല്ല്, ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്​ വാ​ർ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ക​ണ്ടെ​ത്തി​യ പ്ര​ധാ​ന ഹോ​ട്ട്സ്പോ​ട്ടു​ക​ൾ.

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ എ​ന്നി​വ​ക്ക്​ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ കൊ​തു​ക് വ​ള​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം വീ​ടു​ക​ളി​ലോ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലോ ഇ​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.