കണ്ണുകളിലെ വെളുത്ത പ്രതലത്തിൽ ഉണ്ടാക്കുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. ബാക്ടീരിയയോ വൈറസോ മൂലമാണ് ചെങ്കണ്ണ് രോഗം ബാധിക്കുന്നത്. സാധാരണയായി വേനൽക്കാലത്താണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടാറുള്ളത്.

രോഗികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ചെങ്കണ്ണ് പകരുന്നത്. വീട്ടിലോ ഓഫീസിലോ രോഗം ബാധിച്ച ആളുകൾ ഉണ്ടെങ്കിൽ അവരുടെ കണ്ണിൽ നിന്നും വരുന്ന വെള്ളം രോഗം ബാധിക്കാത്ത ആൾ തൊടുയോ ദേഹത്ത് ആവുകയോ ചെയ്താൽ രോഗം ബാധിക്കാൻ സാധ്യതയേറെയാണ്. പൊതുവേയുള്ള മിഥ്യാധാരണയാണ് കണ്ണിലേക്ക് നോക്കിയാൽ രോഗം വരുമെന്നത്. അന്തരീക്ഷത്തിൽനിന്നോ രോഗം ബാധിച്ച ആളുമായുള്ള അടുത്തിടപഴകൽ മൂലമോ ആണ് ചെങ്കണ്ണ് പകരുന്നത്.

ലക്ഷണങ്ങൾ

കണ്ണിന് ചുവപ്പ്, കണ്ണിൽ പീള അടിയുക, കണ്ണിൽ പൊടി ഉള്ളതു പോലെ തോന്നുക, കണ്ണുനീർ ധാരാളമായി ഒഴുകുക, കണ്ണിൽ നീരുവെക്കുക, കൺപോളകൾക്ക് വീക്കവും തടിപ്പും, വെള്ളത്തിലേക്ക് നോക്കുമ്പോൾ കണ്ണുകളിലെ വേദന, കണ്ണുകളിലെ ചൊറിച്ചിൽ.

വിശ്രമം

ചെങ്കണ്ണ് സാധാരണയായി 5 മുതൽ 7 ദിവസം വരെ നീണ്ട് നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസം വരെയും നീണ്ടുനിൽക്കുന്നു. ചെങ്കണ്ണ് ബാധിച്ചാൽ ഉടൻ നേത്ര രോഗ വിദഗ്‌ധനെ കാണിച്ച ശേഷം വീട്ടിൽ വിശ്രമിക്കേണ്ടതാണ്. കണ്ണിന് വിശ്രമം നൽകുക എന്നത് തന്നെയാണ് ചെയ്യേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യക്തിശുചിത്വം പാലിക്കണം. ചെങ്കണ്ണ് വളരെ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകണം. രോഗി പ്രത്യേകം സോപ്പ്, ടവ്വൽ മുതലായവ ഉപയോഗിക്കണം. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തി ഉണ്ടെങ്കിൽ കുട്ടികൾക്ക് രോഗം പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുള്ള ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ വേഗത്തിൽ രോഗമുക്തി നേടാം.

പെട്ടെന്ന് ഭേദമാകാൻ ചിലകാര്യങ്ങൾ

  • കോൾഡ് കംപ്രസ്: കണ്ണുകൾക്ക് മുകളിൽ തണുത്ത തുണിയോ ഐസ്‌ പാക്കോ വെക്കുന്നത് ചുവപ്പ്, വീക്കം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു
  • ടീ ബാഗുകൾ ശീതികരിച്ച ശേഷം കണ്ണിന് മുകളിൽ 20 മിനിട്ട് വെയ്ക്കുക
  • പ്രൊട്ടക്ഷൻ ഗ്ലാസുകൾ ഉപയോഗിക്കുക
  • അലർജി ഉൽപന്നങ്ങൾ കണ്ണിനടുത്ത് ഉപയോഗിക്കാതിരിക്കുക
  • ചെങ്കണ്ണ് ഉള്ളപോൾ കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കരുത്
  • നീന്തൽ ഒഴിവാക്കുക

കുട്ടികളിലെ ചെങ്കണ്ണ്

വൈറൽ അണുബാധയോ മറ്റെതെങ്കിലും തരത്തിലുള്ള അണുബാധയോ കാരണമാണ് കുഞ്ഞുങ്ങളിൽ ചെങ്കണ്ണ് കാണപ്പെടുന്നത്. കുട്ടികളുടെ കണ്ണിന്റെ വെളുത്ത ഭാഗത്ത് ചെറുതായി ചുവപ്പ് ആണ് ആദ്യം കാണപ്പെടുക. പിന്നീട് കണ്ണ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി കാണാം.

ശുദ്ധമായ തണുത്ത ജലം കൊണ്ട് കുഞ്ഞിന്റെ കണ്ണുകൾ ഇടക്കിടക്ക് കഴുകുക എന്നതാണ് പ്രതിവിധി കൂടാതെ നേത്രരോഗ വിദഗ്ധൻ നിർദേശിക്കുന്ന മരുന്നും ഉപയോഗിക്കണം.

കുഞ്ഞുങ്ങളിലും മുതിർന്നവരിലും ചെങ്കണ്ണ് സംശയം തോന്നിയാൽ ഉടൻ ഡോക്ടറുടെ സേവനം ഉറപ്പാക്കുക. ചെറിയ അശ്രദ്ധ നിങ്ങളുടെ കാഴ്ചയെ പോലും ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കമ്പ്യൂട്ടർ ഉപയോഗം കൂടുതലാണോ? എങ്കിൽ ഇതൊന്ന് നോക്കിവെച്ചോളൂ

കമ്പ്യൂട്ടർ ഉപയോഗം കൂടുതലാണോ? എങ്കിൽ  ഇതൊന്ന് നോക്കിവെച്ചോളൂ

നി​ങ്ങ​ൾ ദി​വ​സ​വും ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​നു മു​ന്നി​ൽ ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​വ​രാ​ണോ? ത​ല​വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ൽ, ക​ണ്ണി​ന് അ​സ്വ​സ്ഥ​ത, ക​ണ്ണി​ൽ ഈ​ർ​പ്പ​മി​ല്ലാ​യ്മ തു​ട​ങ്ങി വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണ്. എ​ന്നു​വെ​ച്ച് ഇ​ക്കാ​ല​ത്ത് ക​മ്പ്യൂ​ട്ട​റി​ൽ നോ​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യു​മോ! പ​ല​രു​ടെ​യും ജോ​ലി​ത​ന്നെ അ​ത്ത​ര​ത്തി​ലാ​ണ്. ക​ണ്ണി​ന് കേ​ടു​പ​റ്റാ​തി​രി​ക്കാ​ൻ ഇ​നി പ​റ​യു​ന്ന

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ

ഡെങ്കിപ്പനി തടയാൻ മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എക്സ്​ അക്കൗണ്ടിലൂടെയാണ്​ കൊതുക്​ നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്​. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ