ജി​ദ്ദ: മ​രു​ന്നു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​യ​ർ​ത്താ​ൻ​ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ധാ​ര​ണ​യി​ലെ​ത്തി. സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി സി.​ഇ.​ഒ പ്ര​ഫ​സ​ർ ഡോ. ​ഹി​ഷാം ബി​ൻ സ​അ​ദ് അ​ൽ ജ​ദാ​ഇ​യും സെ​ൻ​ട്ര​ൽ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജീ​വ് ര​ഘു​വം​ശി​യും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഈ ​വി​ഷ​യ​ത്തി​​ലു​ള്ള​ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​െൻറ എ​ല്ലാ വ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ന​ല്ല മ​രു​ന്നി​െൻറ നി​ർ​മാ​ണ​രീ​തി​ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ണം, മ​രു​ന്ന്​ മേ​ഖ​ല​യി​ലെ നി​യ​മ​നി​ർ​മാ​ണം എ​ന്നി​വ​യി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ച​ർ​ച്ച ചെ​യ്​​തു.

ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​െൻറ​യും അ​തോ​റി​റ്റി ന​ൽ​കു​ന്ന സം​രം​ഭ​ക​ത്വ പാ​ക്കേ​ജി​ലൂ​ടെ​യും സൗ​ദി വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളെ പി​ന്തു​ണ​ക്കേ​ണ്ട​തി​െൻറ​യും പ്രാ​ധാ​ന്യം അ​ൽ​ജ​ദാ​ഇ പ​റ​ഞ്ഞു. കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, ഫു​ഡ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ ക​മ്പ​നി​ക​ളു​മാ​യും അ​ൽ​ജ​ദാ​ഇ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സാ​ലി​ഹ് ബി​ൻ ഈ​ദ് അ​ൽ ഹു​സൈ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ച​ർ​ച്ച ന​ട​ത്തി​യ​ത്. സൗ​ദി വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നോ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ അ​വ​ക്ക്​ ഉ​ചി​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഫാ​ക്ട​റി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് സി.​ഇ.​ഒ വി​വി​ധ മെ​ഡി​ക്ക​ൽ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു.

ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​െൻറ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക​ത​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി അ​വ​യു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടാ​ണി​ത്.​

ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ൽ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ ഉ​ൽ​പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും അ​ൽ​ജ​ദാ​ഇ ച​ർ​ച്ച ചെ​യ്ത​തി​ലു​ൾ​പ്പെ​ടും.

ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ക്‌​സ്‌​പോ​ർ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ല​യ​ൻ​സ്, ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ക്‌​സ്‌​പോ​ർ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, ഫു​ഡ് ആ​ൻ​ഡ് പ്രോ​സ​സ്ഡ് പ്രോ​ഡ​ക്‌​ട്‌​സ് എ​ക്‌​സ്‌​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെൻറ്​ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ എ​ന്നീ ക​മ്പ​നി​ക​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​​ങ്ക​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന,

​സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന് പു​തി​യ ചി​കി​ത്സാ​രീ​തി; മ​ര​ണ​നി​ര​ക്ക് 40% വ​രെ കു​റക്കാം

ലോ​ക​ത്ത് സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദ​ങ്ങ​ളി​ൽ നാ​ലാ​മ​ത്തേ​താ​ണ് സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ അ​ഥ​വാ, ഗ​ർ​ഭാ​ശ​യ​മു​ഖ അ​ർ​ബു​ദം. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ ചി​കി​ത്സി​ക്കാം. ഒ​രി​ക്ക​ൽ രോ​ഗം ഭേ​ദ​മാ​യാ​ലും തി​രി​കെ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റിന് പു​തി​യൊ​രു ചി​കി​ത്സാ​രീ​തി ആ​വി​ഷ്ക​രി​ച്ച് ല​ണ്ട​ൻ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ന​ട​ത്തി​യ

കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് – ധനമന്ത്രി

കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് - ധനമന്ത്രി

തിരുവനന്തപുരം : കോവിഡ് കാലത്ത് ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരിശോധന പൂർത്തിയാക്കി. പരിശോധന വിളയിൽ നൽകിയ 50 ഓളം അന്വേഷണക്കുറിപ്പുകൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ)