കു​വൈ​ത്ത് സി​റ്റി: സോ​റി​യാ​സി​സ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച അ​വ​ന്യൂ​സ് മാ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ചി​കി​ത്സാ​രീ​തി​ക​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ന്നു. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​ക​ളും വി​വ​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി.

സ്പെ​ഷ​ലി​സ്റ്റു​ക​ൾ സോ​റി​യാ​സി​സി​നെ പ​റ്റി​യു​ള്ള ജ​ന​ങ്ങ​ളു​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ തി​രു​ത്തു​ക​യും ചെ​യ്തു.
ച​ർ​മ​ത്തെ ബാ​ധി​ക്കു​ന്ന ദീ​ർ​ഘ​കാ​ല രോ​ഗ​മാ​ണ് സോ​റി​യാ​സി​സ്. ച​ർ​മ​പാ​ളി​ക​ൾ അ​സാ​ധാ​ര​ണ​മാ​യി ഇ​ര​ട്ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഇ​തു​മൂ​ലം ച​ർ​മ​ത്തി​ൽ പാ​ടു​ക​ളും ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടും. കൈ​മു​ട്ടു​ക​ൾ, കാ​ൽ​മു​ട്ടു​ക​ൾ, ശ​രീ​ര​ത്തി​ന്റെ പി​ൻ​വ​ശം, ശി​രോ​ച​ർ​മം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്‌.

ച​ർ​മ​ത്തി​ൽ നി​റ​വ്യ​ത്യാ​സം, ചൊ​റി​ച്ചി​ൽ, തൊ​ലി ക​ട്ടി​കൂ​ടി​യി​രി​ക്കു​ക, ച​ർ​മ​ത്തി​ൽ ചെ​തു​മ്പ​ൽ​പോ​ലെ രൂ​പ​പ്പെ​ടു​ക, ചു​വ​പ്പു നി​റ​ത്തി​ലു​ള്ള കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക, ഉ​പ്പൂ​റ്റി​യി​ലും കൈ​വെ​ള്ള​യി​ലും വി​ള്ള​ലു​ക​ൾ എ​ന്നി​വ സോ​റി​യാ​സി​സി​ന്റെ ല​ക്ഷ​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്‌. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​ത് സോ​റി​യാ​സി​സ് നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​ത് ഒ​രാ​ളി​ൽ​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇടപെടലുകൾ ഫലം കാണുന്നു; ആന്‍റിബയോട്ടിക്​ ഉപയോഗം 30 ശതമാനം കുറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​നാ​വ​ശ്യ ഉ​പ​യോ​ഗ​ത്തി​ല്‍ 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​ക​രു​തെ​ന്ന​ത​ട​ക്കം ക​ർ​ശ​ന ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ക​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ലു​ക​ൾ. ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ശാ​സ്ത്രീ​യ ഉ​പ​യോ​ഗം​മൂ​ലം 2050 ആ​കു​മ്പോ​ഴേ​ക്കും ലോ​ക​ത്ത് ഒ​രു കോ​ടി

മ​സ്‌​തി​ഷ്കാ​ഘാ​തം ശ്ര​ദ്ധ​വേ​ണം

മ​സ്‌​തി​ഷ്‌​കാ​ഘാ​തം അ​ഥ​വാ സ്ട്രോ​ക് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ലോ​ക​മെ​മ്പാ​ടും മ​ര​ണ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​ണ് സ്ട്രോ​ക്. സ്ട്രോ​ക്കി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​കാ​ര​ണം ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​ണ്. ല​ക്ഷ​ണ​ങ്ങ​ൾ അ​റി​യു​ക എ​ന്ന​താ​ണ് സ്ട്രോ​ക് പ്ര​തി​രോ​ധ​ത്തി​ന്റെ ആ​ദ്യ​പ​ടി. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, അ​മി​ത​വ​ണ്ണം,

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍