മ​ല​പ്പു​റം: ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ 41 വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ല വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. താ​നൂ​ർ, തി​രൂ​ർ, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ണ്ടൂ​ർ, മേ​ലാ​റ്റൂ​ർ ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ലും ഡെ​ങ്കി രോ​ഗ​ബാ​ധ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ത​ദ്ദേ​ശ​ഭ​ര​ണ സ​മി​തി​ക​ൾ കാ​ര്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഉ​റ​വി​ട ന​ശീ​ക​ര​ണം വ​ഴി കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ സ്‌​കൂ​ളു​ക​ളി​ലും ശ​നി​യാ​ഴ്ച​ക​ളി​ൽ ഓ​ഫി​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ൽ വീ​ടു​ക​ളി​ലും ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നാ​യി ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​ത് പ​ല​യി​ട​ങ്ങ​ളി​ലും പാ​ലി​ക്കു​ന്നി​ല്ല.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം യ​ഥാ​വി​ധി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ജി​ല്ല​യി​ൽ 130 പേ​രെ ഡെ​ങ്കി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 33 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ട്ടം,​ പു​റ​ത്തൂ​ർ,​ ത​ല​ക്കാ​ട്,​ താ​നൂ​ർ,​ ചെ​റി​യ​മു​ണ്ടം,​ തൃ​പ്പ​ങ്ങോ​ട്,​ കാ​വ​ന്നൂ​ർ,​ മ​ങ്ക​ട,​ വേ​ങ്ങ​ര,​ നി​ല​മ്പൂ​ർ,​ മൂ​ത്തേ​ടം,​ ഊ​ർ​ങ്ങാ​ട്ടി​രി,​ മ​ഞ്ചേ​രി,​ എ​ട​വ​ണ്ണ,​ പു​ളി​ക്ക​ൽ,​ പോ​രൂ​ർ,​ ഓ​മാ​നൂ​ർ,​ തു​വ്വൂ​ർ,​ കാ​ളി​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ ഡെ​ങ്കി കേ​സു​ക​ൾ കു​റ​യു​മ്പോ​ൾ പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ല​ട​ക്കം ജി​ല്ല പു​ല​ർ​ത്തു​ന്ന അ​ലം​ഭാ​വം കൂ​ടി​യാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണം. ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ആ​രോ​ഗ്യ​വ​കു​പ്പി​നും ഇ​ക്കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നാ​വൂ.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ജി​ല്ല​യി​ൽ എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​ഴു​പേ​രെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​രൂ​ർ,​ മ​ക്ക​ര​പ്പ​റ​മ്പ്,​ ഇ​രി​ങ്ങ​ല്ലൂ​ർ,​ മു​തു​വ​ല്ലൂ​ർ,​ ക​ൽ​പ​ക‍ഞ്ചേ​രി,​ ആ​ന​ക്ക​യം,​ പാ​ങ്ങ്,​ ഊ​ർ​ങ്ങാ​ട്ടി​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. എ​ലി​പ്പ​നി വ്യാ​പ​ന​ത്തി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

കോ​ഴി​ക്കോ​ട്: സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നു ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തോ​ടെ ഇ​ന്റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ പ്രാ​ക്​​ടീ​സ് ചെ​യ്യു​ന്ന ക്ലി​നി​ക്കു​ക​ളി​ലും മ​റ്റും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്. വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പി​ന്

ആര്‍ദ്ര കേരളം പുരസ്കാരം: മണീട് മികച്ച ഗ്രാമ പഞ്ചായത്ത്, പേരാമ്പ്ര മികച്ച ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തിൽ എറണാകുളം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്താണ് മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കിയത്.

പക്ഷിപ്പനി ബാധിച്ച് മെക്സികോയിൽ ഒരാൾ മരിച്ചു; വൈറസ് മനുഷ്യരിലെത്തുന്നത് അപൂർവമെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടൺ: മെക്സികോയിൽ പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വൈറസിന്റെ H5 N2 വകഭേദം ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ H5 N2 വൈറസ് ഇതിന് മുമ്പ് ബാധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, വൈറസ് മൂലം മനുഷ്യർക്ക് അപകടമുണ്ടാകാനുള്ള