ക​ൽ​പ​റ്റ: സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ വ​വ്വാ​ലു​ക​ളി​ല്‍ നി​പ വൈ​റ​സി​ന്റെ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സം നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ.​സി.​എം.​ആ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​പ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. നി​പ പോ​ലു​ള്ള പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രെ മു​ന്‍ക​രു​ത​ലെ​ടു​ക്കാ​നും പ​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ജി​ല്ല​യി​ല്‍ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള സ്ഥ​ല​ങ്ങ​ള്‍ എ​തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് മാ​പ്പി​ങ് ന​ട​ത്തും. വ​വ്വാ​ലു​ക​ളെ ആ​ട്ടി​യ​ക​റ്റു​ന്ന​തും ആ​ക്ര​മി​ക്കു​ന്ന​തും ഗു​ണ​മ​ല്ല, ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ക എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ രീ​തി​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വ​നാ​തി​ര്‍ത്തി​കളിൽ താ​മ​സി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കും. നിപ പ്രതിരോധം ഊർജിതമാക്കുംഅ​നി​മ​ല്‍ സ​ർവെയ്ലെ​ന്‍സ് ന​ട​ത്തും. യോ​ഗ​ത്തി​ല്‍ ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ്, സ​ബ് ക​ല​ക്ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി, എ.​ഡി.​എം എ​ന്‍. ഐ. ​ഷാ​ജു, ഡി.​എം.​ഒ ഡോ. ​പി. ദി​നീ​ഷ്, ഡി.​പി.​എം സ​മീ​ഹ സെ​യ്ത​ല​വി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലശ്ശേരിയിൽ സിക വൈറസ്

തലശ്ശേരിയിൽ സിക വൈറസ്

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച ര​ക്ത​ത്തി​ന്റെ​യും സ്ര​വ​ത്തി​ന്റെ​യും പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് എട്ട് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ​ഡി​സ് കൊ​തു​കി​ൽ​നി​ന്നാ​ണ് രോ​ഗം

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

ന​ല്ല​ത് ഓ​ർ​ത്തെ​ടു​ക്കാം ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച മോ​ശം കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും, ന​ന്നാ​യി ന​ട​ന്ന​വ​യേ​ക്കാ​ൾ നാം ​ഓ​ർ​ത്തി​രി​ക്കു​ക. തെ​റ്റാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ​ല​രും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ടാ​വു​ക. അ​തി​നാ​ൽ, ന​ല്ല​തി​നെ ബോ​ധ​പൂ​ർ​വം​ത​ന്നെ ഓ​ർ​ത്തെ​ടു​ക്കു​ക. നി​ങ്ങ​ൾ കൃ​ത​ജ്ഞ​നാ​യി​രി​ക്കേ​ണ്ട മൂ​ന്നു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്നും രാ​വി​ലെ എ​ഴു​തി​വെ​ക്കു​ന്ന​ത് ഇ​തി​നു​ള്ള

ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ…!

ആഹാരത്തിന് രുചി കൂട്ടുന്നതിൽ ഉപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചില ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്.