മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ വിഭാഗം മേധാവി എന്നിവർക്കെതിരെയാണ് കേസ്.

ഞായറാഴ്ച ചികിത്സകിട്ടാതെ മരിച്ച അഞ്ജലി വാഗ്മോരെയുടെ പിതാവ് കാമാജിമോഹൻ ടോമ്പെയാണ് പരാതിനൽകിയത്. ഞായറാഴ്ചയാണ് മകൾ പ്രസവിച്ചത്. സുഖപ്രസവമാണെന്ന് ആദ്യം പറഞ്ഞ അധികൃതർ പിന്നീട് അഞ്ജലിക്ക് ഗുരുതരമായ രക്തസ്രാവമുള്ളതായി അറിയിച്ചു. ചെന്ന് കണ്ടപ്പോൾ മകളുടെയും കുഞ്ഞിന്റേയും അവസ്ഥ മോശമായിരുന്നു. ആവശ്യമായ മരുന്നുകളും രക്ത യൂനിറ്റും എത്തിച്ചെങ്കിലും ഡോക്ടർമാരുണ്ടായിരുന്നില്ല.

ചികിത്സ ലഭ്യമാക്കാൻ ഡീനിനെ കണ്ട് കെഞ്ചിയിട്ടും വാതിൽക്കൽ കാത്തുനിൽപിക്കുകയാണ് ചെയ്തത്. അഞ്ജലി പ്രസവിച്ചത് പെൺകുട്ടിയാണെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, ആശുപത്രി രേഖകളിൽ ആൺകുട്ടിയെന്നാണുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

പ്രതീകാത്മക ചിത്രം സ്ത്രീകൾ ആർത്തവവിരാമത്തിലെത്തുമ്പോൾ, ഈസ്ട്രജന്റെ അളവ് കുറയുകയും ഹോർമോൺ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഹോർമോൺ മാറ്റം കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കരൾ ഉൾപ്പെടെയുളള പല അവയവങ്ങളെയും ഇത് ബാധിക്കുന്നു. 45

പ്രമേഹവും വൈറ്റമിൻ ഡിയും തമ്മിലെന്താണ് ബന്ധം?

പ്രമേഹവും വൈറ്റമിൻ ഡിയും തമ്മിലെന്താണ് ബന്ധം?

വൈറ്റമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തത് എല്ലുകളും പേശികളും ദുർബലമാകാൻ കാരണമാകും. പ്രമേഹം പോലെ സങ്കീർണമായ രോഗങ്ങളുമായും വൈറ്റമിൻ ഡിക്ക് വലിയ ബന്ധമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് വൈറ്റമിൻ ഡി വഹിക്കുന്നത്. ഇൻസുലിൻ

മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0:  സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

കൊ​ല്ലം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ദേ​ശീ​യ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് പ​രി​പാ​ടി വ​ഴി വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ക്കും ഗ​ര്‍ഭി​ണി​ക​ള്‍ക്കും സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കി മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ര്‍ 14 വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന​ത്.