മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ ഐസൊലേഷനിൽ ആക്കി നിരീക്ഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല ദുരന്തനിവാരണ അതോറിറ്റി, ജില്ല കലക്ടർ വി.ആർ. പ്രേം കുമാറിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യത്തെ നേരിടാനായി കർമ്മ പദ്ധതി തയാറാക്കി.

യോഗത്തിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പകൾ, മഞ്ചേരി മെഡിക്കൽ കോളേജ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊലീസ്, ആയുഷ്, ഹോമിയോ, വനിതാ-ശിശു വികസന വകുപ്പ്, ഐ.സി.ഡിഎസ് തുടങ്ങിയവയുടെ വകുപ്പ് മേധാവികൾ പങ്കെടുത്തു.

നിപ രോഗ പ്രതിരോധ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസിൽ പ്രത്യേക നിപ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു. രോഗ ലക്ഷണങ്ങളോ സമ്പർക്ക സാധ്യതയുള്ളവരോ സംശയനിവാരണത്തിനോ സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 04832734066. കൂടാതെ അടിയന്തിര സാഹചര്യം നേരിടാനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ആരംഭിച്ചിട്ടുണ്ട്. 108 ആംബുലൻസ് സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

2018ൽ മലപ്പുറത്ത് നിപ രോഗബാധയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിൽ 12 വയസ്സുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രത നിർദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പടർന്നുപിടിച്ച്​ മഞ്ഞപ്പിത്തം; രാമപുരത്ത്​ ആശുപത്രി അടച്ചു

പടർന്നുപിടിച്ച്​ മഞ്ഞപ്പിത്തം; രാമപുരത്ത്​ ആശുപത്രി അടച്ചു

കോ​ട്ട​യം: പാ​ലാ ച​ക്കാ​മ്പു​ഴ​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ച​തോ​ടെ നാ​ട്​ ഭീ​തി​യി​ൽ. രാ​മ​പു​രം, ക​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നു​മാ​സ​മാ​യി മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ക​ക​യാ​ണ്. വെ​ള്ളം പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ രം​ഗ​ത്തു​​​​ണ്ടെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നി​ല്ല. നി​ല​വി​ൽ രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 15 പേ​ർ​ രോ​ഗ​ബാ​ധി​ത​രാ​ണ്. ഡോ​ക്​​ട​ർ​മാ​ർ​ക്ക്​

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം…

ലോക ഹൃദയദിനം വേറിട്ട രീതിയില്‍ ആചരിച്ച് മേയ്ത്ര ഹോസ്പിറ്റല്‍

ലോക ഹൃദയദിനം വേറിട്ട രീതിയില്‍ ആചരിച്ച് മേയ്ത്ര ഹോസ്പിറ്റല്‍

കോ​ഴി​ക്കോ​ട്: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​റി​ട്ട പ​രി​പാ​ടി​യു​മാ​യി കോ​ഴി​ക്കോ​ട് മേ​യ്ത്ര ഹോ​സ്പി​റ്റ​ല്‍. ഹൃ​ദ്രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ന​ട​ന്ന കാ​ര്‍ഡി​യോ​ള​ജി​സ്റ്റു​ക​ളു​ടെ ച​ര്‍ച്ച​ക്ക്​ കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം ചെ​യ​ര്‍ ഡോ. ​ഷ​ഫീ​ക്ക് മാ​ട്ടു​മ്മ​ല്‍ നേ​തൃ​ത്വം ന​ൽ​കി. കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ല്‍ സ​ലീം, സീ​നി​യ​ര്‍ കാ​ര്‍ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ