കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‌‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.

നിപ വൈറസ്: പ്രതിരോധം പ്രധാനം,രോഗലക്ഷണങ്ങൾ എന്തെല്ലാം, മുൻ കരുതൽ ഇങ്ങനെ…

ആഗസ്റ്റ് -26 രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കിൽ, ആഗസ്റ്റ് – 28 രാത്രി 09:30 ന് തൊട്ടിൽപാലം ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് 29- അർദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് -30 ന് ആശുപത്രിയിൽ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. അതേസമയം, മരുതോങ്കരയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സജിത്ത് പറഞ്ഞു. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണുകളിൽ ആർ ആർ ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: കോഴിക്കോട്ട് യുവതിക്ക് 75 വർഷം തടവ്, 90,000 രൂപ പിഴ

കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വാര്‍ധക്യത്തിനായി എങ്ങനെ ഒരുങ്ങും?

വാര്‍ധക്യത്തിനായി ഒരുങ്ങുകയോ​​? അതെ. ലോകത്ത് പല രാജ്യങ്ങളിലും വാർധക്യം എന്നതിനെ കണക്കാക്കുന്നതുതന്നെ മറ്റൊരു രീതിയിലാണ്. നമ്മുടെ നാട്ടിൽ ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ള സമയം’ എന്നാണ് മിക്കവരും വാർധക്യത്തെ കാണുന്നത്. എന്നാൽ, സന്തോഷകരമായി വാർധക്യത്തിനൊരുങ്ങാനുള്ള പല വഴികളും മറുനാട്ടുകാർ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ചെറുപ്പത്തില്‍ തുടങ്ങിയാലോ?

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി സമർപ്പിച്ച വാക്‌സിൻ നയ ശിപാർശ പരിശോധിച്ച് കരട് നയം തയാറാക്കാനാണ് സമിതി രൂപവത്കരിച്ചത്. ആരോഗ്യവകുപ്പ്

ഏറെ നേരം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യ​ത്തോടെയിരിക്കാൻ ഏഴ് ടിപ്സുമായി ഹൈദരാബാദ് ഡോക്ടർ

ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ​​ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി ചെയ്യുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സമീപകാലത്ത് ഇത്തരം ഡെസ്ക് ജോലികൾ വലിയ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ദീർഘനേരം ഇരുന്ന്