ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ കേസുകളിൽ 57 ശതമാനവും പുകയില ഉപയോഗത്തിന്റെയോ മദ്യപാനത്തിന്റെയോ ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണ് സംഭവിച്ചത്.

2014 ജൂലൈ മുതൽ 2024 ജൂലൈ വരെ രാജ്യത്തുടനീളം പത്തു വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തി​ന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. രോഗബാധിതരിൽ 75.5 ശതമാനം പുരുഷന്മാരും 24.5 ശതമാനം സ്ത്രീകളുമാണെന്നും ഗവേഷണം കണ്ടെത്തി.

58.9 ശതമാനം രോഗികൾക്കും മറ്റൊരു അസുഖത്തോട് അനുബന്ധമായി ഇത് വരുന്നുവെന്നും അവരിൽ 30 ശതമാനം പേർ ഒന്നിലധികം രോഗാവസ്ഥകളാൽ ബുദ്ധിമുട്ടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനവിധേയമാക്കിയ 282 രോഗികളിൽ (54.7 ശതമാനം) പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയതായും 233 പേർക്ക് (45.3 ശതമാനം) അർബുദം തീവ്രമായ ഘട്ടത്തിലെത്തിയെന്നും പഠനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജാ​ഗ്രതൈ, വരുന്നത് പനിക്കാലം – ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു

ജാ​ഗ്രതൈ, വരുന്നത് പനിക്കാലം – ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ 150 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യു​ണ്ട്. മ​ലേ​റി​യ, ഷി​ഗ​ല്ല, ഹെ​പ്പ​റ്റൈ​റ്റി​സ്-​ എ ​എ​ന്നി​വ​യും ആ​ശ​ങ്ക പ​ര​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതൽ നേരം

കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കുറവെന്ന് സി.​എ.​ജി റി​പ്പോ​ർ​ട്ട് ;മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കുന്നു

കേരളത്തിന്‍റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത; ചി​കി​ത്സ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത് 25% മാ​ത്രം

പ്രതീകാത്മക ചിത്രം കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കു​റ​വാ​ണെ​ന്നും മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും സി.​എ.​ജി റി​പ്പോ​ർ​ട്ട്. ചി​കി​ത്സ​ക്ക് ജ​ന​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ചി​കി​ത്സ​ക്ക് സ്വ​കാ​ര്യ