പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം. ടേ​ക്ക് എ​വേ ക​ണ്ടെ​യ്ന​റു​ക​ളി​ൽ​നി​ന്ന് ക​ഴി​ക്കു​മ്പോ​ൾ കു​ട​ലി​ലെ മൈ​ക്രോ​ബ​യോ​മു​ക​ൾ​ക്ക് മാ​റ്റം സം​ഭ​വി​ച്ച് ഇ​ൻ​ഫ്ല​മേ​ഷ​നു​ണ്ടാ​വു​ക​യും അ​ത് ര​ക്ത​ചം​ക്ര​മ​ണ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും ചൈ​നീ​സ് ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത​യാ​യി ‘ദ ​ഗാ​ർ​ഡി​യ​ൻ’ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന 3000 പേ​രെ പ​ഠ​ന​വി​ധേ​യ​മാ​ക്കി, അ​വ​ർ​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​താ​യി​രു​ന്നു പ​ഠ​ന​ത്തി​ന്റെ ആ​ദ്യ ഘ​ട്ടം. ര​ണ്ടാം ഘ​ട്ട​മാ​യി, തി​ള​പ്പി​ച്ച വെ​ള്ളം ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഒ​ഴി​ച്ച് എ​ലി​ക​ൾ​ക്ക് ന​ൽ​കി. ‘‘പ്ലാ​സ്റ്റി​ക് അ​മി​ത​മാ​യി ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​വ​രി​ൽ ക​ൺ​ജെ​സ്റ്റി​വ് ഹാ​ർ​ട്ട് ഫെ​യി​ലി​യ​ർ (ഹൃ​ദ​യം ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ര​ക്തം പ​മ്പ് ചെ​യ്യാ​ത്ത അ​വ​സ്ഥ) സാ​ധ്യ​ത മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടു’’ -ഗ​വേ​ഷ​ണം പ​റ​യു​ന്നു.

ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ഏ​ത് രാ​സ​വ​സ്തു​വാ​ണ് പ്ലാ​സ്റ്റി​ക്കി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത് എ​ന്ന് പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ പ്ലാ​സ്റ്റി​ക് കോ​മ്പൗ​ണ്ടു​ക​ളും ഹൃ​ദ​യ രോ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം, കു​ട​ൽ ബ​യോ​മു​ക​ളും ഹൃ​ദ​യ​രോ​ഗ​വും എ​ന്നി​വ​യാ​ണ് നി​രീ​ക്ഷി​ച്ച​ത്. തി​ള​ച്ച വെ​ള്ളം ഒ​രു മി​നി​റ്റ് മു​ത​ൽ 15 മി​നി​റ്റ് വ​രെ ക​ണ്ടെ​യ്ന​റു​ക​ളി​ൽ നി​ർ​ത്തി പ​രീ​ക്ഷി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറ് സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി മന്ത്രി

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി മന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ​പെ​രു​കി​യ​തോ​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ യു​വ​ത​ല​മു​റ. ചോ​റി​ന്‍റെ അ​ള​വ്​ കു​റ​ച്ച​തും അ​ത്താ​ഴ​ത്തി​നു ഗോ​ത​മ്പ്​ മ​തി​യെ​ന്ന്​ നി​ശ്ച​യി​ച്ച​തും ഓ​ട്​​സി​ലേ​ക്കു വ​ഴി​മാ​റി​യ​തു​മൊ​ക്കെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴി​താ​ ചെ​റു​ധാ​ന്യ (മി​ല്ല​റ്റ്​​സ്) വി​ഭ​വ​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍റെ എ​ണ്ണം ലോ​ക​മെ​മ്പാ​ടും