തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്.

രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. കു​ഞ്ഞു​ങ്ങ​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം. ഉ​യ​ര്‍ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് വ​ഴി​വെ​ച്ചേ​ക്കും. പ​ക​ൽ നേ​രി​ട്ട് വെ​യി​ലേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്ക​ണം. ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ട​ണം. വ​ള​രെ ഉ​യ​ര്‍ന്ന ശ​രീ​ര താ​പ​നി​ല, വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, വ​റ്റി​വ​ര​ണ്ട ചു​വ​ന്ന ച​ര്‍മം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ഓ​ക്കാ​നം, ബോ​ധ​ക്ഷ​യം, ക​ഠി​ന​മാ​യ ക്ഷീ​ണം എ​ന്നി​വ തോ​ന്നി​യാ​ല്‍ ശ്ര​ദ്ധി​ക്ക​ണം. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്ന​വ​ര്‍ ത​ണ​ലി​ല്‍ മാ​റി വി​ശ്ര​മി​ച്ച് ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

ക​ട്ടി​കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ മാ​റ്റു​ക. ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് ദേ​ഹം തു​ട​യ്ക്കു​ക. കാ​റ്റ് കൊ​ള്ളു​ക, വീ​ശു​ക/​ഫാ​നോ എ.​സി​യോ ഉ​പ​യോ​ഗി​ക്കു​ക. അ​ടു​ത്ത ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക.

ശ്ര​ദ്ധി​ക്കേ​ണ്ട​ത്​

  • രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ കൂ​ടു​ത​ല്‍ നേ​രം വെ​യി​ലേ​ല്‍ക്ക​രു​ത്.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത്.
  • ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം ഇ​ട​ക്കി​ടെ കു​ടി​ക്കു​ക. യാ​ത്രാ വേ​ള​യി​ല്‍ ഒ​രു കു​പ്പി വെ​ള്ളം ക​രു​തു​ക.
  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.
  • ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം എ​ന്നി​വ ധാ​രാ​ള​മാ​യി കു​ടി​ക്കു​ക.
  • വെ​ള്ളം ധാ​രാ​ളം അ​ട​ങ്ങി​യ ത​ണ്ണി​മ​ത്ത​ന്‍, ഓ​റ​ഞ്ച് മു​ത​ലാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി സാ​ല​ഡു​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക.
  • കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.
  • ചൂ​ടി​ന്റെ കാ​ഠി​ന്യം കു​റ​ക്കാ​ന്‍ പ​ക​ല്‍ വീ​ടി​ന്റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക.
  • വൃ​ത്തി​യും ശു​ചി​ത്വ​വു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന പാ​നീ​യ​ങ്ങ​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
  • ജ്യൂ​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ലം കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​താ​വ​ണം.

ഈ ​രോ​ഗ​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക

ചൂ​ടു കൂ​ടു​മ്പോ​ൾ ചൂ​ടു​കു​രു, പേ​ശി​വ​ലി​വ്, ച​ര്‍മ രോ​ഗ​ങ്ങ​ള്‍, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, നേ​ത്ര രോ​ഗ​ങ്ങ​ള്‍, ചി​ക്ക​ന്‍പോ​ക്‌​സ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ​വ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. ചൂ​ടു​കു​രു കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത്. ചൂ​ടു​കു​രു ഉ​ണ്ടാ​യാ​ല്‍ അ​ധി​കം വെ​യി​ല്‍ ഏ​ല്‍ക്കാ​തി​രി​ക്കു​ക​യും തി​ണ​ര്‍പ്പ് ബാ​ധി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ എ​പ്പോ​ഴും ഈ​ര്‍പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക​യും വേ​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി​യ​ട​ക്ക​മു​ള്ള ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് മൂലമാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം വ​ന്ന​തോ​ടെ കൊ​തു​കി​നെ തു​ര​ത്താ​ൻ ശ്ര​മം. ജി​ല്ല കോ​ട​തി വ​ള​പ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൊ​തു​കു​ന​ശീ​ക​ര​ണ​ത്തി​നാ​യി ശ​നി​യാ​ഴ്ച മ​രു​ന്ന് ത​ളി​ച്ചു. ചെ​ടി​ക​ളി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കു​മി​ട​യി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി.

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യന്‍

ആ​രോ​ഗ്യം മ​ന​സ്സി​നും വേ​ണം

എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ടു​മ​ണി​ക്കൂ​ർ ഉ​റ​ക്കം, എ​ട്ടു മ​ണി​ക്കൂ​ർ വി​നോ​ദം… ഈ ​വാ​ക്യ​ത്തെ തി​രു​ത്തി​യെ​ഴു​തു​ന്ന​താ​ണ് പു​തി​യ തൊ​ഴി​ൽ ശീ​ലം. കൃ​ത്യ​മാ​യ ‘തൊ​ഴി​ൽ മ​ണി​ക്കൂ​റു​ക​ൾ’ ഇ​ല്ലാ​തെ രാ​വി​ലെ​യോ രാ​ത്രി​യി​ലോ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ക്ലൈ​ന്റ്സി​ന്റെ സ​മ​യ​ത്തി​ന​നു​സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് പു​തി​യ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ. ഒ​രു