ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ?  ഹൃദയം റിസ്കിലാണ്

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ? ഹൃദയം റിസ്കിലാണ്

February 14, 2025 0 By KeralaHealthNews

പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം. ടേ​ക്ക് എ​വേ ക​ണ്ടെ​യ്ന​റു​ക​ളി​ൽ​നി​ന്ന് ക​ഴി​ക്കു​മ്പോ​ൾ കു​ട​ലി​ലെ മൈ​ക്രോ​ബ​യോ​മു​ക​ൾ​ക്ക് മാ​റ്റം സം​ഭ​വി​ച്ച് ഇ​ൻ​ഫ്ല​മേ​ഷ​നു​ണ്ടാ​വു​ക​യും അ​ത് ര​ക്ത​ചം​ക്ര​മ​ണ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും ചൈ​നീ​സ് ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത​യാ​യി ‘ദ ​ഗാ​ർ​ഡി​യ​ൻ’ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന 3000 പേ​രെ പ​ഠ​ന​വി​ധേ​യ​മാ​ക്കി, അ​വ​ർ​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​താ​യി​രു​ന്നു പ​ഠ​ന​ത്തി​ന്റെ ആ​ദ്യ ഘ​ട്ടം. ര​ണ്ടാം ഘ​ട്ട​മാ​യി, തി​ള​പ്പി​ച്ച വെ​ള്ളം ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഒ​ഴി​ച്ച് എ​ലി​ക​ൾ​ക്ക് ന​ൽ​കി. ‘‘പ്ലാ​സ്റ്റി​ക് അ​മി​ത​മാ​യി ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​വ​രി​ൽ ക​ൺ​ജെ​സ്റ്റി​വ് ഹാ​ർ​ട്ട് ഫെ​യി​ലി​യ​ർ (ഹൃ​ദ​യം ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ര​ക്തം പ​മ്പ് ചെ​യ്യാ​ത്ത അ​വ​സ്ഥ) സാ​ധ്യ​ത മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടു’’ -ഗ​വേ​ഷ​ണം പ​റ​യു​ന്നു.

ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ഏ​ത് രാ​സ​വ​സ്തു​വാ​ണ് പ്ലാ​സ്റ്റി​ക്കി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത് എ​ന്ന് പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ പ്ലാ​സ്റ്റി​ക് കോ​മ്പൗ​ണ്ടു​ക​ളും ഹൃ​ദ​യ രോ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം, കു​ട​ൽ ബ​യോ​മു​ക​ളും ഹൃ​ദ​യ​രോ​ഗ​വും എ​ന്നി​വ​യാ​ണ് നി​രീ​ക്ഷി​ച്ച​ത്. തി​ള​ച്ച വെ​ള്ളം ഒ​രു മി​നി​റ്റ് മു​ത​ൽ 15 മി​നി​റ്റ് വ​രെ ക​ണ്ടെ​യ്ന​റു​ക​ളി​ൽ നി​ർ​ത്തി പ​രീ​ക്ഷി​ച്ചു.