മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി.

ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചത്. എക്സ്-റേ റിപ്പോർട്ട് കണ്ട് എല്ലാവരും ഞെട്ടി. ലോഹത്തിന്‍റെ ഒരു ചെറു സ്പ്രിങ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്നും ഡോക്ടർമാർ വിലയിരുത്തി. കൂടുതൽ വ്യക്തതക്കായി സി.ടി സ്കാനിനും വിധേയയായി 34കാരി. തുടർന്ന്, 5 മുതൽ 16 മില്ലിമീറ്റർ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലും വിശകലനങ്ങളിലുമാണ് സംഭവം വ്യക്തമായത്. 27-ാം വയസ്സിൽ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചിരുന്നു. ത്രോംബോബോളിസത്തിൽനിന്ന് മുക്തി നേടാൻ ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ ഇത് നീങ്ങിയതാണെന്നും സ്ഥിരീകരിക്കപ്പെട്ടു.

‘എന്‍റെ ചിന്തകളും സങ്കടങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസിയാകണം. ഭയമോ നിരാശയോ ഇല്ല. ആരും ഏത് നിമിഷവും മരിക്കാം, നാളെ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല’ -യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കർക്കടക മാസത്തിലെ ‘കർക്കടക ചകിത്സ’; ഗുണങ്ങളറിയാം

കർക്കടക മാസത്തിലെ ‘കർക്കടക ചകിത്സ’; ഗുണങ്ങളറിയാം

പണ്ട് മുതൽതന്നെ മലയാളികളുടെ ജീവിതചര്യകൾ ചിട്ട​പ്പെടുത്തുന്നതിൽ ആയുർവേദത്തിന് വലിയ പങ്കുണ്ട്. വീട്ടുവൈദ്യം, നാട്ടുവൈദ്യം തുടങ്ങി മുൻതലമുറകൾ ശീലിച്ചുവന്ന പ്രാഥമിക ചികിത്സ സമ്പ്രദായങ്ങൾ പലതും ആയുർവേദ തത്ത്വങ്ങളെയും ഔഷധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഋതുക്കളോടനുബന്ധിച്ച് പൂർവികർ പിന്തുടർന്നുവന്ന ഭക്ഷണരീതികൾ പലതും ആരോഗ്യപരിപാലനം ലക്ഷ്യമിട്ടായിരുന്നു എന്നതാണ് സത്യം.

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം