കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

കു​ന്ദ​മം​ഗ​ലം പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണം, മ​റ്റു പൊ​തു ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ കു​ന്ദ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്കാ​നും ഇ​ത്ത​രം ച​ട​ങ്ങി​ൽ മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ടപ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ക​രി​മ്പ് ജ്യൂ​സ്‌, മു​ന്തി​രി ജ്യൂ​സ് ഷെ​ഡു​ക​ൾ എ​ന്നി​വ നി​രോ​ധി​ക്കു​ക​യും ഇ​വ തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കി ക​ണ്ടു കെ​ട്ടാ​നും തീ​രു​മാ​നി​ച്ച​താ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വി. ​അ​ർ​ച്ച​ന, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത്‌ അ​സി. സെ​ക്ര​ട്ട​റി കെ. ​സു​ഭാ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ആ​റ് ക​രി​മ്പ് ജ്യൂ​സ് വി​ൽ​ക്കു​ന്ന ഷെ​ഡു​ക​ളുടെയും ഒ​രു മു​ന്തി​രി ജ്യൂ​സ് ഷെ​ഡി​ന്റെ​യും വി​ൽ​പ​ന നി​ർ​ത്തി വെ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​ശ്ശേ​രി, പ​ന്തീ​ർ​പാ​ടം, പ​ട​നി​ലം, നൊ​ച്ചി​പ്പൊ​യി​ൽ, ചൂ​ലാം​വ​യ​ൽ, പൈ​ങ്ങോ​ട്ടു​പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യ​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. ​നി​ല​വി​ൽ രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ് എ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എം. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മറവിയിലേക്ക് വീഴാതിരിക്കാം

ഏ​റെ നാ​ള്‍ ഡി​മ​ന്‍ഷ്യ ബാ​ധി​ച്ച ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ള്‍ എ​ല്ലാത​ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ പ​ല ആ​ളു​ക​ള്‍ മാ​റിമാ​റി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് ഏ​റ്റ​വും ന​ല്ല​ത് പ്രാ​യ​മാ​യ​ എ​ല്ലാവരിലും മ​റ​വി​രോ​ഗം ബാ​ധി​ക്കു​ന്നി​ല്ല എന്നതാണ് വാസ്തവം. ഓ​രോ​രു​ത്ത​രു​ടെ​യും ശാ​രീ​രി​ക, മാ​ന​സി​കാ​വ​സ്ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡിമെൻഷ്യ

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ഷ്ഠ രോ​ഗ നി​ർ​ണ​യ ഭ​വ​ന

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ, ലക്ഷണങ്ങള്‍ അറിയാം …

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ, ലക്ഷണങ്ങള്‍ അറിയാം …

ഗര്‍ഭപാത്രത്തിന്‍റെ പേശികളില്‍ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ മുഴകള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകളില്‍ ആശങ്കക്ക് വഴിവെക്കുന്നതുകൂടിയാണ് ഈ അവസ്ഥ. ഫൈബ്രോയ്ഡുകള്‍ പലവിധത്തില്‍ കാണപ്പെടുന്നതിനാല്‍ ഏതെല്ലാമാണ് അപകടകരമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സാധാരണ 15നും 55നുമിടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡുകള്‍ക്ക് സാധ്യതയുള്ളത്. ഇതില്‍ത്തന്നെ 35നും