മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും മു​ണ്ടി​നീ​ര് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 2024ല്‍ ​ആ​കെ 13,643 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മു​ണ്ടി​നീ​ര്, മു​ണ്ടി​വീ​ക്കം, തൊ​ണ്ടി വീ​ക്കം എ​ന്നീ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഈ ​രോ​ഗം മി​ക്‌​സോ വൈ​റ​സ് പ​രൊ​റ്റി​ഡൈ​റ്റി​സ് എ​ന്ന വൈ​റ​സ് മൂ​ല​മാ​ണ് പ​ക​രു​ന്ന​ത്.

വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​യ ശേ​ഷം ഗ്ര​ന്ഥി​ക​ളി​ല്‍ വീ​ക്കം ക​ണ്ടു​തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പും വീ​ക്കം ക​ണ്ടു​തു​ട​ങ്ങി​യ ശേ​ഷം നാ​ലു​മു​ത​ല്‍ ആ​റു ദി​വ​സം വ​രെ​യു​മാ​ണ് സാ​ധാ​ര​ണ​യാ​യി പ​ക​രു​ന്ന​ത്. അ​ഞ്ച് മു​ത​ല്‍ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​തെ​ങ്കി​ലും മു​തി​ര്‍ന്ന​വ​രി​ലും കാ​ണ​പ്പെ​ടാ​റു​ണ്ട്. രോ​ഗം കു​ട്ടി​ക​ളി​ലേ​തി​നേ​ക്കാ​ള്‍ ഗു​രു​ത​ര​മാ​കു​ന്ന​ത് മു​തി​ര്‍ന്ന​വ​രി​ലാ​ണ്. 

ല​ക്ഷ​ണ​ങ്ങ​ള്‍

ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് മു​ഖ​ത്തി​ന്റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെ​യു​മോ ബാ​ധി​ക്കും. ചെ​റി​യ പ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. വാ​യ തു​റ​ക്കു​ന്ന​തി​നും ച​വ​ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​തി​നും പ്ര​യാ​സം നേ​രി​ടു​ന്നു. വി​ശ​പ്പി​ല്ലാ​യ്മ​യും ക്ഷീ​ണ​വും മ​റ്റു ല​ക്ഷ​ണ​ങ്ങ​ള്‍ ആ​ണ്.

പ​നി, വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് ചി​കി​ത്സി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും വേ​ണം. സാ​ധാ​ര​ണ​യാ​യി ഈ ​രോ​ഗം ചു​മ, തു​മ്മ​ല്‍, മൂ​ക്കി​ല്‍ നി​ന്നു​ള്ള സ്ര​വ​ങ്ങ​ള്‍, രോ​ഗ​മു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ര്‍ക്കം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്.

പ്ര​തി​രോ​ധം

അ​സു​ഖ ബാ​ധി​ത​ര്‍ പൂ​ര്‍ണ​മാ​യും മാ​റു​ന്ന​ത് വ​രെ വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക. രോ​ഗി​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കു​ക. രോ​ഗി​ക​ളാ​യ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ടു​ന്ന​ത് പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ക. രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക. സാ​ധാ​ര​ണ​യാ​യി ഒ​ന്ന് മു​ത​ല്‍ ര​ണ്ട് ആ​ഴ്ച​ക​ള്‍ കൊ​ണ്ട് രോ​ഗം ഭേ​ദ​മാ​കാ​റു​ണ്ട്.

ഈ ​രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ള്‍ക്ക് ജ​നി​ച്ച​ശേ​ഷം 16 മു​ത​ല്‍ 24 വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ എം.​എം.​ആ​ര്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ല്‍കു​ന്ന​തി​ലൂ​ടെ മു​ണ്ടി​നീ​ര്, അ​ഞ്ചാം പ​നി, റു​ബെ​ല്ല എ​ന്നീ അ​സു​ഖ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​തി​രോ​ധം ല​ഭി​ക്കും. ജ​നു​വ​രി മു​ത​ല്‍ മേ​യ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് മു​ണ്ടി​നീ​ര് കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചെങ്കണ്ണ് ബാധിച്ചാൽ പെട്ടെന്ന് ഭേദമാകാൻ ചില കാര്യങ്ങൾ…

ചെങ്കണ്ണ് ബാധിച്ചാൽ പെട്ടെന്ന് ഭേദമാകാൻ ചില കാര്യങ്ങൾ…

കണ്ണുകളിലെ വെളുത്ത പ്രതലത്തിൽ ഉണ്ടാക്കുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. ബാക്ടീരിയയോ വൈറസോ മൂലമാണ് ചെങ്കണ്ണ് രോഗം ബാധിക്കുന്നത്. സാധാരണയായി വേനൽക്കാലത്താണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടാറുള്ളത്. രോഗികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ചെങ്കണ്ണ് പകരുന്നത്. വീട്ടിലോ ഓഫീസിലോ രോഗം

നിപ പ്രതിരോധം ഊർജിതമാക്കും

നിപ പ്രതിരോധം ഊർജിതമാക്കും

ക​ൽ​പ​റ്റ: സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ വ​വ്വാ​ലു​ക​ളി​ല്‍ നി​പ വൈ​റ​സി​ന്റെ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സം നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ.​സി.​എം.​ആ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും വിവിധ സൂചികകളിലും മുൻനിര സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും, പിഴുതെറിയപ്പെട്ട പകർച്ചവ്യാധികൾ തിരിച്ചുവന്ന്