നിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ പുഷ്പം പോലെയെടുത്തത്. മണിക്കൂറിൽ ഏറ്റവും കൂടുതൽ പുഷ് അപ് എടുത്ത വനിതയെന്ന നിലയിൽ ഗിന്നസ് ലോക റെക്കോഡിലും ഇവർ ഇടംപിടിച്ചു.

നേരത്തെ, ഏറ്റവും കൂടുതൽ നേരം അബ്ഡൊമിനൽ പ്ലാങ്ക് ചെയ്തും ഇവർ റെക്കോഡിട്ടിരുന്നു. അന്ന് നാല് മണിക്കൂർ 30 മിനിട്ട് 11 സെക്കൻഡ് സമയമാണ് ഇവർ പ്ലാങ്ക് ചെയ്തത്. ഈ റെക്കോഡിന് ശേഷമാണ് പുഷ് അപ് റെക്കോഡും സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ഇവർ പറയുന്നു. 11ഉം 12ഉം വയസുള്ള കുട്ടികളുടെ മുത്തശ്ശി കൂടിയാണ് ഡോണ ജീൻ. ഹൈസ്കൂൾ പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ഡോണ വിശ്രമജീവിതത്തിലാണിപ്പോൾ. 

റെക്കോഡ് പുഷ് അപ് നേട്ടം വിശദമായി വിഡിയോ റെക്കോഡ് ചെയ്തിരുന്നു. വെറും പുഷ് അപ് ഒന്നും പോര, കൃത്യമായി കൈമുട്ടുകൾ 90 ഡിഗ്രീയിൽ വളഞ്ഞുള്ള പുഷ് അപുകൾ തന്നെ ചെയ്യേണ്ടതുണ്ട്. ഇത് വിലയിരുത്താൻ പ്രത്യകം ആളുകളുമുണ്ടാകും.

ആദ്യ 20 മിനുറ്റിൽ 620 പുഷ് അപാണ് ഡോണ പൂർത്തിയാക്കിയത്. പിന്നീട് മിനിറ്റിൽ 20 പുഷ് അപുകളാക്കി കുറച്ചു. മുൻ റെക്കോഡ് ഭേദിച്ചതും മിനിറ്റിൽ 10 പുഷ് അപുകൾ ചെയ്ത് ഒരു മണിക്കൂർ പൂർത്തിയാക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

മ​ല​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ബാ​ല​മി​ത്ര കു​ഷ്ഠ​രോ​ഗ സ്‌​ക്രീ​നി​ങ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി

രക്തക്കുഴലുകൾ പൊട്ടും; എന്താണ് റുവാണ്ടയെ പിടിച്ചുകുലുക്കിയ മാർബർഗ് വൈറസ്

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാർബർഗ് വൈറസ് പടരുന്നു. രക്തക്കുഴലുകളിൽ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാർബര്‍ഗ്‌ വൈറസ്‌ കഴിഞ്ഞ മാസം അവസാനമാണ് റുവാണ്ടയിൽ സ്ഥിരീകരിച്ചത്. മാരകമായ ഈ വൈറസ് റുവാണ്ടയുടെ ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് കീഴടക്കുന്നത്. കുറഞ്ഞത് 46

വേനലിൽ ചിക്കൻപോക്സിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

തിരുവനന്തപുരം: വേനൽക്കാലരോഗമായ ചിക്കൻപോക്സ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ജനുവരിയിൽ 246, ഫെബ്രുവരിയിൽ 273 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ചിക്കൻപോക്സ് മൂലം ജനുവരിയിൽ ഒരു മരണവും