എന്താണ് സ്​ട്രോക്ക്? എങ്ങനെ നേരിടാം?

എന്താണ് സ്​ട്രോക്ക്? എങ്ങനെ നേരിടാം?

November 29, 2024 0 By KeralaHealthNews

ക്ടോബർ 29 സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാത ദിനമായി ആചരിക്കുന്നു. ആഗോളതലത്തിൽ ഇത് വ്യാപകമാവുന്നതിനാൽ സ്ട്രോക്കിനെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാവുന്നു. ഇന്ത്യയിൽ ഇത് മരണത്തിന്‍റെ നാലാമത്തെ പ്രധാന കാരണമാണ്. 2002ൽ ഇന്ത്യയിൽ 22ലക്ഷം സ്ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് 2019 ആയപ്പോഴേക്കും 94 ലക്ഷമായി ഉയർന്നു.

എങ്ങനെയാണ് സ്ട്രോക്ക് ഉണ്ടാകുന്നത്? മസ്തിഷ്കത്തിലേക്കുള്ള രക്ത വിതരണം കുറയുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. 87% സ്ട്രോക്കുകളും രക്തക്കുഴലുകൾ തടസ്സപ്പെടുന്നതു മൂലമാണ്.

സ്ട്രോക്കിലേക്ക് നയിക്കുന്ന അപകടസാധ്യതാ സൂചനകൾ: ബാലൻസ് പ്രശ്നങ്ങൾ, നേത്ര തകരാറുകൾ (മങ്ങിയ കാഴ്ച), മുഖം കോടൽ, കൈ അല്ലെങ്കിൽ കാലി​ന്‍റെ ബലഹീനത, സംഭാഷണ ബുദ്ധിമുട്ടുകൾ, പ്രവർത്തിക്കാനുള്ള കാലതാമസം. ഈ ലക്ഷണങ്ങളോ പെട്ടെന്നുള്ള അബോധാവസ്ഥയോ ശ്രദ്ധയിൽപ്പെട്ടാൽ രോഗിയെ സുസജ്ജമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഉടൻ ചെയ്യേണ്ടത്.

ആശുപത്രിയിൽ എത്തിയാൽ ഉടനടി ചെയ്യേണ്ടതിൽ വേഗത്തിലുള്ള ന്യൂറോളജിക്കൽ പരിശോധന, ന്യൂറോളജിസ്റ്റ്, ന്യൂറോ-റേഡിയോളജിസ്റ്റ് എന്നിവർക്കുള്ള അറിയിപ്പ്, ഉടനടി സി.ടി സ്കാൻ- ലാബ് പരിശോധനകൾ എന്നിവ ഉൾപ്പെടുന്നു.

ഭാവിയിൽ സ്ട്രോക്കുകൾ വരാതിരിക്കാൻ താഴെ പറയുന്നവ ആവശ്യമാണ്. പ്രമേഹം- രക്തസമ്മർദ്ദം-കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കൽ, മാനസിക സമ്മർദ ലഘൂകരണം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കൽ, പതിവ് വ്യായാമം,ആരോഗ്യകരമായ ഭക്ഷണം.