ജപ്പാൻകാർ എന്നും ആരോഗ്യത്തോടെയിരിക്കുന്നത് എന്തുകൊണ്ട് ?
October 9, 2024ഭക്ഷണശീലങ്ങളിലെ ചിട്ടയും ശൈലിയുമാണ് മികച്ച ആരോഗ്യമുള്ളവരുടെ പട്ടികയിൽ എന്നും ജപ്പാൻകാർ മുന്നിൽ നിൽക്കാൻ കാരണമെന്ന് വിദഗ്ധർ. നടന്നുകൊണ്ട് ജപ്പാൻകാർ ഭക്ഷണം കഴിക്കാറില്ലെന്നും പറയാറുണ്ട്.
‘ഭക്ഷണത്തിനൊപ്പം അവർ തണുത്ത പാനീയങ്ങൾ കഴിക്കാറില്ല. സൂപ്പ്, ചായ തുടങ്ങിയവയേ അവർ ഭക്ഷണത്തിനൊപ്പം കുടിക്കൂ’ -ഹെൽത്ത് കോച്ച് ശിവാംഗി ദേശായ് പറയുന്നു.
ജപ്പാൻകാരുടെ ഭക്ഷണശീലങ്ങൾ ഇങ്ങനെ പോകുന്നു
- അമിത ഭക്ഷണം തീർത്തും ഒഴിവാക്കും. എന്തെല്ലാം, എത്ര അളവിൽ, ഏതു നേരം എന്നതിൽ കണിശത.
- പ്രഭാതഭക്ഷണത്തിൽ തുടങ്ങി എല്ലാ നേരവും പ്രോബയോട്ടിക്സ് നിർബന്ധം. മിസോ, നാട്ടോ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
- ലീൻ പ്രോട്ടീൻ (പൂരിത കൊഴുപ്പ് അഥവാ ചീത്ത കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങളായ മീൻ, ഗ്രീക്ക് യോഗർട്ട്, വൈറ്റ് മീറ്റ് തുടങ്ങിയവ), മുഴുധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവക്ക് മുൻഗണന.
- പാക്കേജ്ഡ് ഭക്ഷണങ്ങളുടെ ലേബലുകൾ ശ്രദ്ധിക്കും. അമിത പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അത്തരം പാക്കേജ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കും.
- നന്നായി സമയമെടുത്ത് കഴിക്കും. ഇങ്ങനെ കഴിക്കുമ്പോൾ മാത്രമാണ് ആവശ്യമായതിന്റെ അപ്പുറത്തേക്ക് നാം കഴിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ.
- സ്ഥിരമായ ശാരീരിക വ്യായാമം ജപ്പാൻകാർ മുടക്കാറില്ല. ഇൻസുലിൻ വ്യതിയാനം, അമിതവണ്ണം തുടങ്ങിയവയിൽനിന്ന് ചിട്ടയായ വ്യായാമം തടയും.