ബെർലിൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിക്കുന്നു. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി 3.3 എന്നിവ ചേർന്നാണ് എക്സ്.ഇ.സി രൂപപ്പെട്ടത്.

ലോകവ്യാപകമായി കോവിഡ് കേസുകൾ ഉയരുന്നതിനു കാരണമായ വകഭേദമാണ് കെഎസ് 1.1. കെപി 3.3 അതീവ അപകടകാരിയും. ഇവ രണ്ടും ചേർന്ന എക്സ്.ഇ.സി കൂടുതൽ അപകടകാരി ആയേക്കുമെന്നതിനാൽ വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കാൻ വിദഗ്ധർ ശിപാർശ ചെയ്യുന്നുണ്ട്. യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗപ്രതിരോധത്തിനായി സൗജന്യ വാക്സീൻ വിതരണവും ആരംഭിച്ചിട്ടുണ്ട്. ജർമനിക്ക് പുറമെ ഡെൻമാർക്കിലാണ് എക്സ്.ഇ.സി വകഭേദത്തിലുള്ള വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യു.കെ., നെതർലൻഡ്സ് എന്നിവയാണ് തൊട്ടുപിന്നിൽ.

എന്നാൽ വൈറസുകൾക്ക് ഇത്തരത്തിൽ പുതിയ വകഭേദം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വാദിക്കുന്നവരും കുറവല്ല. മുൻപത്തേതു പോലെ പനി തന്നെയാണ് പ്രധാന രോഗലക്ഷണം. ഒരാഴ്ചക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കാനാകും. എന്നാൽ പൂർണമായ രോഗമുക്തിക്ക് ആഴ്ചകൾ വേണ്ടിവന്നേക്കാം. നിലവിൽ വികസിപ്പിച്ചിട്ടുള്ള വാക്സീനുകൾ കോവിഡിന്റെ എല്ലാ വകഭേദത്തെയും ചെറുക്കാൻ ശേഷിയുള്ളതാണെന്നും ആശങ്ക വേണ്ടെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

പാറ്റ്ന: ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ (ടി.എൻ.എ.ഐ) വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെയ് 11ന് നഴ്സിങ് കോളജ് ഓഫ് പറ്റ്നയിൽവച്ച് നടന്ന സമാപന ചടങ്ങ് പാറ്റ്ന നഴ്സിങ് കോളജ് പ്രിൻസിപ്പൽ രതീഷ് നായർ ഉദ്ഘാടനം ചെയ്തു, മെയ്

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​ദ്ധ​തി​യി​ൽ (ഇ.​പി.​ഐ) മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​ന് കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ദ​ര​വ്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ കു​വൈ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വെപ്പ് രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്നു​മു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ക

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‍ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന