മ​ഞ്ചേ​രി: മ​ങ്കി പോ​ക്‌​സ് ല​ക്ഷ​ണ​ത്തോ​ടെ ഒ​രാ​ളെ മലപ്പുറം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ൾ ത്വ​ക്‌​രോ​ഗ വി​ഭാ​ഗം ഒ.​പി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​നി​യും തൊ​ലി​പ്പു​റ​ത്ത് ചി​ക്ക​ൻ​പോ​ക്‌​സ് പോ​ലെ​യു​ള്ള ത​ടി​പ്പു​ക​ളും ക​ണ്ട​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക​യ​ച്ചു.

അതേസമയം, മ​ല​പ്പു​റം വണ്ടൂരിൽ നിപ ബാധിച്ച് മരിച്ചയാളുടെ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ല്‍ 175 പേ​രാണ് ഉ​ള്‍പ്പെ​ട്ടത്. ഇ​തി​ല്‍ 74 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാ​ണ്. 126 പേ​ര്‍ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലും 49 പേ​ര്‍ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക​യി​ലു​മാ​ണ്. 104 പേ​രാ​ണ് ഹൈ ​റി​സ്‌​ക് വിഭാഗത്തിലു​ള്ള​ത്. സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 10 പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. 13 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

നാ​ല്​ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ യു​വാ​വ് ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം യാ​ത്ര ചെ​യ്തി​ട്ടു​മു​ണ്ട്. മ​ല​പ്പു​റം സ​ര്‍ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര കോ​മ്പൗ​ണ്ടി​ല്‍ ക​ണ്‍ട്രോ​ള്‍ സെ​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. 0483 2732010, 0483 2732060 ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ചാ​ല്‍ നി​പ ക​ണ്‍ട്രോ​ള്‍ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടാം. മ​രി​ച്ച യു​വാ​വി​ന്റെ യാ​ത്ര വി​വ​ര​ങ്ങ​ളും സ​മ​യ​വു​മ​ട​ങ്ങി​യ റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ അ​റി​യി​ക്ക​ണം

Leave a Reply

Your email address will not be published. Required fields are marked *

Explore More

അനധികൃത അവധി​​: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ

അനധികൃത അവധി​​: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത, 324 ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും. അ​ന​ധി​കൃ​ത​മാ​യി സ​ര്‍വി​സി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന 36 ഡോ​ക്ട​ര്‍മാ​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് പി​രി​ച്ചു​വി​ട്ടു. 33

ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ പെട്ടെന്ന് വാർധക്യത്തിലെത്തിക്കുമെന്ന് പഠനം

കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും അമ്മമാർ തയാറാണ്. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച്

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

കു​​വൈ​ത്ത്സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 14 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ക്ലി​നി​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര പ​രാ​തി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ-​അ​വ​ധി​യെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ