റിയാദ്​: ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്​റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ്​ ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിർണായകമായ വിപുലീകരണത്തിന്​ ആസ്​റ്റർ തയ്യാറായത്​.

കൂടുതല്‍ പരിഷ്‌കൃതവും ഉയര്‍ന്ന ആരോഗ്യ പരിചരണ അനുഭവവും പ്രദാനം ചെയ്യുന്ന നിലയിലാണ് ഗ്രാന്‍ഡ് വിങ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രത്യേകം ക്രമീകരിച്ച വി.ഐ.പി മുറികളും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഒറ്റമുറികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എട്ട്​ സ്‌പെഷ്യലൈസ്ഡ് സെൻററുകളിലായി ബാരിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ സര്‍ജറി, ന്യൂറോ സ്പൈന്‍ സര്‍ജറി, ഒബ്​സ്​റ്റട്രിക്സ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക് സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി ആന്‍ഡ്രോളജി എന്നീ സേവനങ്ങൾ ലഭ്യമാണ്​.

ഓരോ കേന്ദ്രത്തിലും അത്യാധുനിക ഇമേജിങ്​, ലബോറട്ടറി, ഫിസിയോതെറാപ്പി സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സയും ഡെര്‍മറ്റോളജി സേവനങ്ങളും ലഭ്യമാക്കുന്നതിനായി ബ്യൂട്ടി ആന്‍ഡ് എസ്തറ്റിക്സ് സെൻററും ഒരുക്കിയിട്ടുണ്ട്​.

റിയാദ് വിമാനത്താവളത്തിനും സൗദി റെഡ് ക്രസൻറ്​​ സെൻററിനും സമീപത്താണ്​ ആശുപത്രി സ്ഥിതി ചെയ്യുന്നത്​. 160 ഡോക്ടര്‍മാരും 410 നഴ്സുമാരും 350 പ്രഫഷനലുകളും അടങ്ങുന്ന 45 മെഡിക്കല്‍ സ്‌പെഷലൈസേഷനുകളും സബ്സ്‌പെഷലൈസേഷനുകളുമാണ്​ ആശുപത്രിയിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യം-വീണ ജോര്‍ജ്

തിരുവനന്തപുരം:നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ

നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; ആളുകൾ കൂടി നിൽക്കുന്നതിനും നിയന്ത്രണം

മലപ്പുറം: 24കാരൻ നിപ ബാധിച്ചു മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. തിരുവാലി, മമ്പാട് പഞ്ചായത്തിലെ ആറ് വാർഡുകളിൽ കർശന നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ

കൂ​ടെ​യു​ള്ള​വ​ര്‍ ടോ​ക്‌​സി​ക്കാ​യാ​ല്‍ ന​മ്മ​ള്‍ എ​ന്ത് ചെ​യ്യും?

ജീ​വി​ത​ത്തി​ല്‍ പ​ല​പ്പോ​ഴും പ​ല​രും പ​രാ​തി പ​റ​യു​ന്ന​ത് കേ​ള്‍ക്കാ​റു​ണ്ട്, എ​ന്‍റെ വീ​ട്ടു​കാ​ര്‍ പോ​ലും എ​ന്നെ സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നി​ല്ല, സ​പ്പോ​ട്ട് ചെ​യ്യി​ല്ല​യെ​ന്ന് മാ​ത്ര​മ​ല്ല, അ​വ​രെ​ന്നെ ത​ള​ര്‍ത്തു​ന്നു​വെ​ന്നും. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ വി​മ​ര്‍ശി​ക്കു​ന്നു, ഒ​ന്നും ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല എ​ന്നൊ​ക്കെ. ഇ​ങ്ങ​നെ പ​റ​യു​ന്ന ഒ​രു​പാ​ട്