ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) നി​ല​വി​ലെ 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് കു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പൊ​തു​ധാ​ര​ണ. അ​ർ​ബു​ദ മ​രു​ന്നു​ക​ളു​ടെ ജി.​എ​സ്.​ടി 12 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നും തീ​രു​​മാ​നി​ച്ചു. മി​ക്സ്ച​ർ പോ​ലു​ള്ള ഉ​പ്പു​ചേ​ർ​ത്ത പ​ല​ഹാ​ര​ങ്ങ​ളു​ടെ ജി.​എ​സ്.​ടി 18ൽ​നി​ന്ന് 12 ശ​ത​മാ​ന​മാ​ക്കും.

ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള നി​കു​തി ഇ​ള​വ് പ​ഠി​ക്കാ​ൻ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​​ന്ത്രി​ത​ല സ​മി​തി​ക്ക് യോ​ഗം രൂ​പം​ന​ൽ​കി. സ​മി​തി ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ റി​പ്പോ​ർ​ട്ട് ന​ൽ​കും. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ജി.​എ​സ്.​ടി ഒ​ഴി​വാ​ക്ക​ണ​​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്റി​ൽ ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു. ​

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 8,262.94 കോ​ടി രൂ​പ​യാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ജി.​എ​സ്.​ടി ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത്. ആ​രോ​ഗ്യ റീ​ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​ൻ​മേ​ൽ 1,484.36 കോ​ടി രൂ​പ​യും ജി.​എ​സ്.​ടി വി​ഹി​ത​മാ​യ നേ​ടി. മൊ​ത്ത​ത്തി​ലു​ള്ള പ്ര​തി​മാ​സ ജി.​എ​സ്.​ടി വ​ര​വ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന ന​ട​പ​ടി​ക്ക് കൗ​ൺ​സി​ൽ യോ​ഗം പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ധ​ന​മ​​ന്ത്രി​മാ​രും നി​ർ​ദേ​ശ​​​ത്തെ പി​ന്തു​ണ​ച്ചു.

കാ​സി​നോ​ക​ൾ, ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ എ​ന്നി​വ​യു​ടെ നി​കു​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​​ന്ദ്ര, സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ആ​ദാ​യ നി​കു​തി ഇ​ള​വ് നേ​ടി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ത്തി​നാ​യി ന​ൽ​കു​ന്ന ഫ​ണ്ടി​നെ ജി.​എ​സ്.​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. കാ​ർ സീ​റ്റു​ക​ളു​ടെ ജി.​എ​സ്.​ടി 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 28 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നും തീ​രു​മാ​നി​ച്ചു. കേ​ദാ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​ർ സീ​റ്റ് പ​ങ്കി​ട​ൽ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കു​ള്ള ജി.​എ​സ്.​ടി 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ

 തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ്​​ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍റെ (കെ.​ജി.​എം.​സി.​ടി.​എ) നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡി.​എം.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ലും ധ​ർ​ണ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. തു​ട​ർ​ന്നും അ​നു​കൂ​ല

തിരുവനന്തപുരം മെഡി. കോളജ്​ ആശുപത്രിയില്‍ ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തി​യ ആ​റ് അ​പൂ​ര്‍വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യം. ജ​ന്മ​നാ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ളാ​യ ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ ഡി​ഫ​ക്‌​ട്, മു​തി​ര്‍ന്ന​വ​രി​ലു​ള്ള വെ​ന്‍ട്രി​കു​ലാ​ര്‍ സെ​ഫ്റ്റ​ല്‍ ഡി​ഫ​ക്ട്, ഹൃ​ദ​യ​ത്തി​ന്റെ അ​റ​ക​ളി​ലു​ണ്ടാ​കു​ന്ന ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ അ​നൂ​റി​സം, മു​തി​ര്‍ന്ന​വ​രി​ൽ വാ​ല്‍വ്

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു – സർവെ

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു - സർവെ

ന്യൂഡൽഹി: രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതൽ പുരഷൻമാർ കൗൺസി​ലിങ് തേടുന്നുവെന്നു​മുള്ള നിർണായക വിവരങ്ങളും ‘സ്‌റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് 2024’