റിയാദ്​: ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്​റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ്​ ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിർണായകമായ വിപുലീകരണത്തിന്​ ആസ്​റ്റർ തയ്യാറായത്​.

കൂടുതല്‍ പരിഷ്‌കൃതവും ഉയര്‍ന്ന ആരോഗ്യ പരിചരണ അനുഭവവും പ്രദാനം ചെയ്യുന്ന നിലയിലാണ് ഗ്രാന്‍ഡ് വിങ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രത്യേകം ക്രമീകരിച്ച വി.ഐ.പി മുറികളും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഒറ്റമുറികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എട്ട്​ സ്‌പെഷ്യലൈസ്ഡ് സെൻററുകളിലായി ബാരിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ സര്‍ജറി, ന്യൂറോ സ്പൈന്‍ സര്‍ജറി, ഒബ്​സ്​റ്റട്രിക്സ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക് സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി ആന്‍ഡ്രോളജി എന്നീ സേവനങ്ങൾ ലഭ്യമാണ്​.

ഓരോ കേന്ദ്രത്തിലും അത്യാധുനിക ഇമേജിങ്​, ലബോറട്ടറി, ഫിസിയോതെറാപ്പി സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സയും ഡെര്‍മറ്റോളജി സേവനങ്ങളും ലഭ്യമാക്കുന്നതിനായി ബ്യൂട്ടി ആന്‍ഡ് എസ്തറ്റിക്സ് സെൻററും ഒരുക്കിയിട്ടുണ്ട്​.

റിയാദ് വിമാനത്താവളത്തിനും സൗദി റെഡ് ക്രസൻറ്​​ സെൻററിനും സമീപത്താണ്​ ആശുപത്രി സ്ഥിതി ചെയ്യുന്നത്​. 160 ഡോക്ടര്‍മാരും 410 നഴ്സുമാരും 350 പ്രഫഷനലുകളും അടങ്ങുന്ന 45 മെഡിക്കല്‍ സ്‌പെഷലൈസേഷനുകളും സബ്സ്‌പെഷലൈസേഷനുകളുമാണ്​ ആശുപത്രിയിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോ​ഴി​ക്കോ​ട്: ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) ചി​ക്ക​ൻ പോ​ക്സും വ്യാ​പി​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ചി​ക്ക​ൻ പോ​ക്സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി, ഛർ​ദി ബാ​ധി​ച്ചെ​ത്തു​ന്ന 100

കോഴിക്കോട് മെഡിക്കൽ കോളജിലെ ജല വിതരണം വീണ്ടും നിലച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും വെള്ളം മുടങ്ങി. ഒന്നര ആഴ്ചയ്ക്കിടെ രണ്ടാം തവണയും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടത്. മെഡിക്കല്‍ കോളജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഗത്താണ് കൂടുതല്‍ പ്രതിസന്ധി നേരിട്ടത്.

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള എ​സ്.​ഒ.​പി അ​നു​സ​രി​ച്ചു​ള്ള 25 ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ച്ച്