എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

September 9, 2024 0 By KeralaHealthNews

ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ക്ലേഡ് 2 വൈറസാണ് സ്ഥിരീകരിച്ചത്.

എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിലെ രോഗ സ്ഥിരീകരണം പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്നില്ലെങ്കിലും എംപോക്സിനെ കുറിച്ചും രോഗവ്യാപന, പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്.

 

എ​ന്താ​ണ് എം​പോ​ക്‌​സ്?

നേ​ര​ത്തെ മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ജ​ന്തു​ജ​ന്യ രോ​ഗ​മാ​യി​രു​ന്നു എം​പോ​ക്‌​സ്. ഇ​പ്പോ​ള്‍ മ​നു​ഷ്യ​രി​ല്‍നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്നു​ണ്ട്. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ണ്ട്.

രോ​ഗ​പ്പ​ക​ര്‍ച്ച

കോ​വി​ഡ്, എ​ച്ച്1 എ​ന്‍1​പോ​ലെ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മ​ല്ല എം​പോ​ക്‌​സ്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി മു​ഖാ​മു​ഖം വ​രി​ക, നേ​രി​ട്ട് തൊ​ലി​പ്പു​റ​ത്ത് തൊ​ടു​ക, ലൈം​ഗി​ക​ബ​ന്ധം, കി​ട​ക്ക​യോ വ​സ്ത്ര​മോ തൊ​ടു​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം പ​ക​രാം.

 

ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ര്‍ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. പ​നി തു​ട​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ളും ചു​വ​ന്ന പാ​ടു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണു​ക. പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ കാ​ണാം.

പ്ര​തി​രോ​ധം

അ​സു​ഖ​ബാ​ധി​ത​രാ​യ ആ​ള്‍ക്കാ​രു​മാ​യി സു​ര​ക്ഷ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കാ​തെ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ര്‍ക്കാ​ണ് എം​പോ​ക്‌​സ് പ​ക​രു​ക. വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തോ സ്ഥി​രീ​ക​രി​ച്ച​തോ ആ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും രോ​ഗ​ബാ​ധി​ത​രു​ടെ സ്ര​വ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ മു​ന്‍ക​രു​ത​ലു​ക​ള്‍ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.