എ​ട​പ്പാ​ൾ: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ആ​ര്‍ദ്ര കേ​ര​ളം പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് പു​ര​സ്കാ​രം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി ആ​രോ​ഗ്യ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നോ​പ്പം ആ​രോ​ഗ്യ വ​കു​പ്പി​ന്റേ​യും മ​റ്റ് അ​നു​ബ​ന്ധ വ​കു​പ്പു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ സാ​ധ്യ​മാ​ക്കാ​നും കേ​ര​ള​ത്തി​ന്റെ ആ​രോ​ഗ്യ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്‍ഫോ​ര്‍മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക, സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്പ, ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക. കൂ​ടാ​തെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, വാ​ര്‍ഡു​ത​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​റ്റ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ന​ട​പ്പി​ലാ​ക്കി​യ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍, മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം എ​ന്നി​വ​യും പു​ര​സ്‌​കാ​ര​ത്തി​നാ​യി വി​ല​യി​രു​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​മാ​ണ് വ​ട്ടം​കു​ള​ത്ത് എ​ടു​ത്തു പ​റ​യാ​വു​ന്ന​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ, കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​ന് ആ​വ​ശ്യ​മാ​യ കി​റ്റ് എ​ന്നി​വ​യും ന​ൽ​കു​ന്നു. വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ​യി​ൽ വ​ട്ടം​കു​ളം മാ​തൃ​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ​ട്ടി​ക​യി​ൽ ത​ന്നെ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ അം​ഗീ​കാ​രം വ​ട്ടം​കു​ള​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ വ​ഴി​യൊ​രു​ക്കി​യ എ​ല്ലാ​വ​രെ​യും പ്ര​സി​ഡ​ന്‍റ് എം.​എ. ന​ജീ​ബ് അ​ഭി​ന​ന്ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരു മരണം കൂടി, അഞ്ച് മാസത്തിനിടെ ഏഴ് മരണം

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

സ്ട്രോക്ക് പഠന റിപ്പോർട്ട് ശിൽപശാലയിൽ അവതരിപ്പിച്ചു സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴിൽ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോളജി

കോവിഡ് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന് പഠനം; ആധികാരികത പോ​രെന്ന് കേന്ദ്രം

ന്യൂഡൽഹി: 2020ൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോർട്ടിൽ ആധികാരികതയില്ലെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ്