പൊ​ന്നാ​നി: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​ക്ക്. ന​ഗ​ര​സ​ഭ ത​ല​ത്തി​ലാ​ണ് പൊ​ന്നാ​നി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 10 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​തു​ക. 2022-‘23 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്ജാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി വ​രു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡ്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​ര​സ്കാ​രം ന​ൽ​കാ​ൻ പ​രി​ഗ​ണി​ക്കാ​വു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ച്ച തു​ക, സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ൾ, കാ​യ​ക​ൽ​പ്പ, ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച്, മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഇ​ത് കൂ​ടാ​തെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, വാ​ർ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​ട​പ്പാ​ക്കി​യ നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ, പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​നം എ​ന്നി​വ​യും പു​ര​സ്കാ​ര​ത്തി​നാ​യി വി​ല​യി​രു​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​യി. 2022-‘23 കാ​ല​യ​ള​വി​ൽ 4,36,41700 രൂ​പ​യും 2023-‘24 വ​ർ​ഷ​ത്തി​ൽ 11, 32,29303 രൂ​പ​യു​മാ​ണ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വി​നി​യോ​ഗി​ച്ച​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലി​ന്റെ​യും അ​ധ്വാ​ന​ത്തി​ന്റെ​യും ഫ​ല​മാ​ണ് പു​ര​സ്കാ​ര​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മി​ക​ച്ച ആ​തു​രാ​ല​യ​ങ്ങ​ൾ​ക്കു​ള്ള കാ​യ​ക​ൽ​പ്പ പു​ര​സ്കാ​ര​ത്തി​ന് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 50 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​തു​ക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒ​റ്റ​ക്കോ കൂ​ട്ടാ​യോ മോ​ണി​ങ് വാ​ക്ക്?

വ്യാ​യാ​മ​ത്തി​നാ​യി ന​ട​ക്കു​ന്ന​വ​ർ ഇ​തേ ആ​ഗ്ര​ഹ​മു​ള്ള മ​റ്റൊ​രാ​ളെ​ക്കൂ​ടി കൂ​ടെ കൂ​ട്ടു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ. തു​ട​ക്ക​ക്കാ​രാ​ണെ​ങ്കി​ൽ പ്ര​ത്യേ​കി​ച്ചും. മ​ടി​പി​ടി​ച്ചാ​ൽ ഉ​ന്തി​ത്ത​ള്ളി കൊ​ണ്ടു​പോ​കാ​നും ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നു​മെ​ല്ലാം ഇ​ത് ഏ​റെ സ​ഹാ​യി​ക്കു​​മെ​ന്ന് മ​ന​ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ന​ട​ക്കാ​നൊ​രു പ​ങ്കാ​ളി; ഗു​ണ​ങ്ങ​ളേ​റെ സു​ര​ക്ഷ​യാ​ണ് ഒ​രു പ്ര​ധാ​ന ഗു​ണം. ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഒ​പ്പം

ജീവനാണ്, ശ്രദ്ധ വേണം

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഒ​രു മ​നു​ഷ്യ​നെ ആ​രോ​ഗ്യ​വാ​നും ഊ​ർ​ജ​സ്വ​ല​നു​മാ​യി നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ലി​ന്ന് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​രു​മ്പോ​ഴോ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴോ മാ​ത്ര​മേ നാം ​ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റു​ള്ളൂ. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴയിലും ആരംഭിക്കും -വീണ ജോർജ്

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴയിലും ആരംഭിക്കും -വീണ ജോർജ്

ആലപ്പുഴ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നും മന്ത്രി വീണ ജോർജ്. രോഗത്തിന് മുന്നിൽ ഒരാളും നിസഹായരായി തീരരുത് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിച്ചു വരികയാണെന്നും കായംകുളം ഗവൺമെന്റ് താലൂക്ക്