പാ​ല​ക്കാ​ട്: ഭാ​ര്യ​ക്ക് വൃ​ക്ക പ​കു​ത്തു​ന​ൽ​കി​യ ര​ത്നാ​ക​ര​ന്റെ ജീ​വി​ത​യാ​ത്ര​ക്ക് കാ​ൽ നൂ​റ്റാ​ണ്ടി​ന്റെ ക​രു​ത്ത്. 25 കൊ​ല്ലം മു​മ്പാ​ണ് ഭാ​ര്യ സു​ധ​ക്ക് വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം ക​ണ്ടെ​ത്തി​യ​ത്. അ​ന്ന​ത്തെ കാ​ല​ത്ത് വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ​ത​ന്നെ ഭാ​ര്യ​ക്ക് വൃ​ക്ക ന​ൽ​കു​ന്ന ആ​ദ്യ കേ​സാ​യി​രു​ന്നു ര​ത്നാ​ക​ര​ന്റേ​ത്. 2000 ജ​നു​വ​രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

വൃ​ക്ക ദാ​നം​ചെ​യ്ത വ്യ​ക്തി എ​ന്ന​നി​ല​യി​ൽ ഇ​തു​വ​രെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​ന്‍ വൃ​ക്ക ദാ​നം ത​ട​സ്സ​മ​ല്ല. ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ൾ​ക്ക് 70 വ​യ​സ്സി​നി​ട​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വൃ​ക്ക ദാ​നം​ചെ​യ്യാം. വൃ​ക്ക​രോ​ഗി​ക​ളു​ടെ തു​ട​ർ ചി​കി​ത്സ​യാ​ണ് ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ഏ​ക​ദേ​ശം 10,000 രൂ​പ​ക്ക​ടു​ത്ത് പ്ര​തി​മാ​സം മ​രു​ന്നി​ന് ചെ​ല​വു​ണ്ട്. പ​ല മ​രു​ന്നു​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. ഇ​വ​യു​ടെ നി​കു​തി കു​റ​ച്ചാ​ൽ​ത്ത​ന്നെ 25 ശ​ത​മാ​നം വ​രെ വി​ല കു​റ​യു​മെ​ന്ന് ര​ത്നാ​ക​ര​ൻ പ​റ​യു​ന്നു. യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന് വൃ​ക്ക​ദാ​നം അ​തി​നും ത​ട​സ്സ​മാ​യി​ട്ടി​ല്ല.

കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​വ​രെ ‘കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ​ഓ​ഫ് ഇ​ന്ത്യ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ക ദാ​താ​ക്ക​ളു​ടെ​യും സ്വീ​ക​ർ​ത്താ​ക്ക​ളു​ടെ​യും സം​ഗ​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ കു​റ​ച്ചു​കാ​ല​മാ​യി ഒ​ത്തു​ചേ​ര​ലു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ദേ​ശാ​ഭി​മാ​നി​യി​ൽ​നി​ന്ന് ബ്യൂ​റോ ചീ​ഫാ​യി വി​ര​മി​ച്ച ഇ​ദ്ദേ​ഹം ഇ​ന്നും ക​ർ​മ​നി​ര​ത​നാ​ണ്.

ചെ​ർ​പ്പു​ള​ശ്ശേ​രി ആ​സ്ഥാ​ന​മാ​യ ‘വ​ള്ളു​വ​നാ​ട് ധ്വ​നി’ വാ​രി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​ണ്. ‘വൃ​ക്ക​ദാ​നം ജീ​വ​ദാ​നം’ കൃ​തി ര​ചി​ച്ചി​ട്ടു​ണ്ട്. ആ​ന​മ​ങ്ങാ​ട് എ.​എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക സു​ധ ആ​റു​വ​ർ​ഷം മു​മ്പ് സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. എ​ൻ​ജി​നീ​യ​റാ​യ ഏ​ക മ​ക​നും കു​ടും​ബ​വും മും​ബൈ​യി​ലാ​ണ് താ​മ​സം. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും

മുണ്ടിനീര്: ആഗസ്റ്റിൽ 6326 പേർക്ക് രോഗബാധ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കു പു​റ​മെ മു​ണ്ടി​നീ​രും പ​ട​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 6326 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് 31 വ​രെ 40,318 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. മം​പ്സ് വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് മു​ണ്ടി​നീ​ര്. പ​നി, ത​ല​വേ​ദ​ന, അ​സ്വാ​സ്ഥ്യം, പേ​ശി വേ​ദ​ന,

ഇന്ന്​ ലോക മാനസികാരോഗ്യ ദിനം; തൊഴിലിടങ്ങളിൽ എരിഞ്ഞടങ്ങരുത്​

ഒ​രു വ്യ​ക്തി ഭൂ​രി​ഭാ​ഗം സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്താ​ണ്. മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ബാ​ധി​ച്ചു. ഐ​ടി, ബാ​ങ്കി​ങ്, പൊ​ലീ​സ്, ആ​രോ​ഗ്യം, മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ സ​മ്മ​ർ​ദം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​മി​ത ജോ​ലി​ഭാ​രം മൂ​ലം സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ പ​ല​രും